മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ വീണ്ടും മരണം
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെ കോട്ടയത്ത് കുടുംബത്തിൽ വീണ്ടും മരണം. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181