പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ; വയോധികന് 80 വർഷം കഠിനതടവ്

കൊട്ടാരക്കര: പതിന്നാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയിക്കിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കരിക്കം ഐപ്പള്ളൂര്‍ കൊല്ലംകോട്ടുവീട്ടില്‍ പൊടിക്കുഞ്ഞി(64)നെയാണ് കോടതി 80 കൊല്ലം കഠിന തടവിന് ശിക്ഷിച്ചത്. കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടി.ആര്‍.റീനാ ദാസിന്റേതാണ് ശിക്ഷ വിധി. ഡി.എന്‍.എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. 80,000 രൂപ പിഴയും ഒടുക്കണം. അല്ലാത്തപക്ഷം 80 കൊല്ലം കഠിനതടവും 12 കൊല്ലം അധികതടവും അനുഭവിക്കണം. 2021-ല്‍ കൊട്ടാരക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സീരിയൽ താരം പ്രിയ അന്തരിച്ചു; എട്ടുമാസം ഗർഭിണി, മരണവാർത്ത പങ്കുവച്ച് കിഷോർ സത്യ

സീരിയൽ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയപ്പോൾ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. സീരിയൽ താരം കിഷോർ സത്യയാണ് മരണവാർത്ത പങ്കുവച്ചത്. കിഷോർ സത്യയുടെ കുറിപ്പ് മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ്പരിശോധനകൾക്ക് ആശുപത്രിയിൽപോയതാണ്. അവിടെവച്ച് പെട്ടന്ന്കാർഡിയാക്, ഉണ്ടാവുകയായിരുന്നു. ഏകമകളുടെ…

Read More

കടയ്ക്കൽ ചിങ്ങേലിയിൽ പ്രൈവറ്റ് ബസ് ടിപ്പർ ലോറിയിൽ ഇടിച്ച്  അപകടം

ചിങ്ങേലി ജംഗ്ഷനിൽ ടിപ്പർ ലോറിയുടെ പിറകിൽ പ്രൈവറ്റ് ബസ് ഇടിച്ച് അപകടം.  കടയ്ക്കലിൽ നിന്നും കുളത്തുപ്പുഴയിലേക്ക് പോകുന്ന YS എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. ചിങ്ങേലിയിൽ യാത്രക്കാരെ ഇറക്കി ബസ് മുന്നിലേക്ക് എടുക്കാൻ നേരമാണ് അപകടം ഉണ്ടായത് എന്ന് യാത്രക്കാർ പറയുന്നു. ചടയമംഗലത്തേക്ക്  തിരിഞ്ഞ ടിപ്പറിന്റെ പിറകിലേക്ക്  ബസ് ഇടിച്ചു കയറുക ആയിരുന്നു . സാരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.  പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി സാഹിത്യ നഗരം; പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം

സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി സാഹിത്യ നഗരം.കേരളപ്പിറവി ദിനത്തിൽ കേരളത്തിന് അവിസ്മരണീയ നേട്ടം. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്. ബഷീറും എസ് കെ പൊറ്റക്കാടും കെ ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓർമകൾ ധന്യമാക്കി കോഴിക്കോട്…

Read More

വാണിജ്യ പാചകവാതകവില കുട്ടി; സിലിണ്ടറിന് കൂട്ടിയത് 102 രൂപ

വാണിജ്യ പാചകവാതകവില കൂട്ടി. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 102 രൂപ കൂട്ടി. കൊച്ചിയിലെ പുതിയ വില 1842 രൂപ. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മടത്തറ തുമ്പമൺ തൊടിയിൽ  ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം

മടത്തറ തുമ്പമൺ തൊടിയിൽ  ബൈക്കും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം ;ഒരാളുടെ പരിക്ക് ഗുരുതരം   രാത്രി ഒമ്പതരയോടെയാണ്  അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനാണ് ഗുരുതരപരിക്ക് എന്നുള്ള വിവരമാണ് കിട്ടുന്നത് . തുമ്പമൺ തൊടിയിൽ റോഡ് സൈഡ് ഇടിഞ്ഞു താഴ്ന്നിടത്താണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ  കിരൺ  , ഓട്ടോ ഡ്രൈവർ സഫീർ എന്നിവരെ ചിതറ പോലീസ് എത്തി  കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ…

Read More

ചക്കമല എൽ പി എസിൽ നിന്നുമുള്ള അറിയിപ്പ്

എൽ. പി. എസ്. ചക്കമലയിൽ താൽകാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . 02.11.2023 വ്യാഴാഴ്ച  രാവിലെ 11 മണിക്ക് നടത്തുന്ന  അഭിമുഖത്തിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി

നിരവധി മോഷണ കേസിലെ പ്രതിയെ പാലോട് പോലീസ് പിടികൂടി. പാങ്ങോട് ഉളിയൻകോട് മൂന്ന് സെന്‍റ് കോളനിയില്‍ ബാഹുലേയൻ (65 )ആണ് അറസ്റ്റിലായത്. കള്ളിപ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടിച്ച പണവുമായി തെങ്കാശി ബസില്‍ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. നിരവധി അമ്ബലങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്‍റെ നിര്‍ദേശാനുസരണം പാലോട് ഇൻസ്പെക്ടര്‍ പി.ഷാജിമോൻ , എ .നിസാറുദീൻ, എ .റഹിം, ഷിബു , അരുണ്‍ ,…

Read More

വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; മധ്യവയസ്കയ്ക്ക് പരിക്ക്

പാങ്ങോട് തണ്ണിച്ചാലിൽ ഡ്രാഗൺ ഫ്രൂട്ട് തോട്ടത്തിൽ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.അക്രമത്തിൽ അംബിക എന്ന അൻപത് വയസ്സുകാരിക്കാണ് പരിക്കേറ്റത്. നെഞ്ചിലും തലയിലുമാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത് .പരിക്ക് പറ്റിയ അംബികയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!