എല്ലാ കാർഡുകൾക്കും ഓണക്കിറ്റ് ലഭിക്കില്ല
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാർഡുകൾക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചർച്ചയിലാണ് ധാരണയായത്. എല്ലാവർക്കും ഓണക്കിറ്റ് നൽകണമെങ്കിൽ 558 കോടി രൂപ വേണ്ടിവരും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞവർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോൾ സർക്കാരിന് 500 കോടിരൂപയാണു ചെലവായത്. എന്നാൽ ഇത്തവണ കാർഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നു. മുൻകാലങ്ങളിൽ എല്ലാവിഭാഗങ്ങൾക്കും…