കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന 61 കാരൻ മരിച്ചു; ഇതോടെ ആകെ മരണം നാലായി

കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനൊടുവിൽ…

Read More

തനിമ യുവത
കേരളോത്സവ വിജയികൾക്ക് സ്വീകരണം നൽകി

തനിമ യുവതകേരളോത്സവ വിജയികൾക്ക് സ്വീകരണം നൽകിപുസ്തക പരിചയപ്പെടുത്തൽ….ബാലവേദി, യുവത ഭരണ സമിതി സത്യപ്രതിജ്ഞ ചൊല്ലി അധികാരം  ഏറ്റെടുക്കൽ…നാടിന്റെ ഹൃദയസ്പന്ദനം നിറഞ്ഞ സദസ്സ് ആയിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ എം എസ് മുരളി.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീ അരുൺകുമാർ.ഗ്രാമപഞ്ചായത്ത് അംഗങ്ങൾശ്രീ ചിതറ മുരളിമിനി ഹരികുമാർചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ അബ്ദുൽ ഹമീദ്,കവി ശ്രീ കലാം പാങ്ങോട്… യുവത പ്രസിഡന്റ്‌ ശ്രീ വൈഷ്ണവ് അധ്യക്ഷത വഹിച്ച യോഗത്തിലേക്ക് യുവത സെക്രട്ടറി അപ്പു ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു… അമൽ…

Read More

രാജാവിന്റെ പിറന്നാൾ ഗംഭീരമാക്കി അജയ്യരായി ഇന്ത്യ

കൊല്‍ക്കത്ത: തീപാറുമെന്നു ആരാധകര്‍ ഉറപ്പിച്ച ലോകകപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യക്കു മുന്നില്‍ തരിപ്പണമായി സൗത്താഫ്രിക്ക.വിരാട് കോലിയുടെ 49ാം റെക്കോര്‍ഡ് സെഞ്ച്വറിയിലേറി 327 റണ്‍സിന്റെ വലിയ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. ശക്തമായ പോരാട്ടം സൗത്താഫ്രിക്കയില്‍ നിന്നും പ്രതീക്ഷിച്ചെങ്കിലും അവര്‍ നനഞ്ഞ പടക്കമായി. 27.1 ഓവറില്‍ വെറും 83 റണ്‍സിനു സൗത്താഫ്രിക്ക കൂടാരം കയറുകായിരുന്നു. ഒരാള്‍ പോലും അവരുടെ ബാറ്റിങ് നിരയില്‍ 15 റണ്‍സ് തികച്ചില്ല. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണാണ് അവരുടെ ടോപ്‌സ്‌കോറര്‍. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍…

Read More

കടയ്ക്കൽ പാങ്ങലുകാട് സ്വദേശി മൻട്രോതുരുത്തിൽ മുങ്ങി മരിച്ചു

കുണ്ടറ മൻട്രോതുരുത്തിൽ ഉല്ലാസ യാത്രയ്ക്ക് പോയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുങ്ങി മരിച്ചു . കടയ്ക്കൽ പാങ്ങലുകാട്ടിൽ ബീന സദനത്തിൽ ഇരുപത്തിയാറുവയസ്സുളള ലാൽകൃഷ്ണനാണ് മുങ്ങിമരിച്ചത്. ഉല്ലാസയാത്രയ്ക്ക് പോയ  ബോട്ടുമറിഞ്ഞാണ് അപകടം സംഭവിച്ചത് .പത്തനം തിട്ട സീതത്തോട് ഹെൽത്ത് ഇൻസ്പെക്ടറാണ്. ആറുമാസം മുമ്പാണ് ഇയ്യാൾ ജോലിയിൽ പ്രവേശിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മന്ത്രി ആർ. ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ: തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്ത്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആറുമാസം മുൻപ് വാങ്ങിയ കണ്ണടയ്ക്ക് 30500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര്‍ ബിന്ദു പുതിയ കണ്ണട വാങ്ങിയത്.  അന്ന് തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കി. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാവാം പണം അനുവദിച്ചുകിട്ടാന്‍ വൈകി. പരാതിയായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ്…

Read More

യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ ചടയമംഗലം സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

ഫാമിലി കൗൺസിലിംഗ് വേണമെന്നാവശ്യപ്പെട്ട് വിളിച്ചു വരുത്തി; ജ്യൂസ് കുടിച്ച് മയങ്ങിവീണ യുവാവ് എഴുന്നേറ്റപ്പോൾ കണ്ടത് ആതിരയെ; പിന്നാലെ കൂട്ടിനിർത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തൽ; യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ നാല് പേർ പിടിയിൽ കൊച്ചി: മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അകപ്പെടുത്തുകയായിരുന്നു. കൊല്ലം ചടയമംഗലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ്…

Read More

ഈസ്റ്റ്‌ ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ ടേബിൾ ടോപ്പേഴ്സ്

സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. ആദ്യ രണ്ട് മിനിറ്റുകള്‍ക്കിടെ ഇരുവരും ഓരോ ഗോള്‍ശ്രമം നടത്തി. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂന് മഞ്ഞ കാര്‍ഡ്. 18-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജോസ് അന്റോണിയോ പാര്‍ഡോയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു. 22-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരവും ഇപ്പോല്‍ ഈസ്റ്റ്…

Read More

മങ്കാട് വായനശാല ഗ്രന്ഥശാല മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

മങ്കാട് വായനശാല& ഗ്രന്ഥശാല മങ്കാട് ഏലയിലെ 3 ഏക്കർ നിലം ഏറ്റെടുത്തു നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം. 4.11.2023 ശനിയാഴ്ച കുമ്മിൾ കൃഷി ഓഫീസർ ശ്രീമതി രേഷ്മ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചറൽ സീനിയർ അസിസ്റ്റന്റ് ശ്രീ. സന്തോഷ് കുമാർ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് ശ്രീ. അനൂപ്, ഗ്രന്ഥശാല പ്രവർത്തകർ, പാടശേഖരസമിതി കൺവീനർ ശ്രീ. മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം; ഒരു മരണം

കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ വീണത്. ഒരു സൈനികന് മരിച്ചു

Read More

ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ സഹകരണ മുന്നണിക്ക് ജയം

കാട്ടാമ്പള്ളി  യു പി എസിൽ വച്ചു നടന്ന ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരെഞ്ഞെടുപ്പിൽ ഇടത് പക്ഷ സഹകരണ മുന്നണിക്ക് മിന്നും ജയം. എൽ ഡി എഫ് പാനലിൽ നിന്നുംമത്സരിച്ച എല്ലാ സ്ഥാനാർഥികളും  വിജയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!