വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ടില്ല; 21 മുതൽ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബസ് ഉടമകൾ പറഞ്ഞു. വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബസുടമകൾ. ഈ മാസം 21 മുതലാണ് സംസ്ഥാന വ്യാപകമായി ബസ് ഉടമകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച്…

Read More

പുതിയ കൊവിഡ് വകഭേദം; ജെഎന്‍1 12 രാജ്യങ്ങളില്‍

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ ഒന്നിനെ കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുമെന്നും കൂടുതല്‍ പകര്‍ച്ച സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പുതിയ വകഭേദം യുഎസിന് പുറമെ യുകെ, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ ആദ്യവാരമാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ…

Read More

സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ്(61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷം ശ്രദ്ധേയം. മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി സന്ദേശം. പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മടത്തറയിൽ ഉപയോഗിക്കാൻ  ടോയ്ലറ്റ്  സൗകര്യം ഇല്ലാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ

ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങൾ പല ആവശ്യങ്ങൾക്കായി എത്തുന്നിടമാണ് മടത്തറ . അവിടെ ഉപയോഗിക്കാൻ കഴിയാത്ത കുറച്ച് ടോയ്‌ലറ്റ് നിർമിച്ചിട്ടുണ്ട്‌.  എത്രയും വേഗം  ആ ടോയ്‌ലറ്റ് ഉപയോഗ പ്രഥമാക്കി തരണം എന്നുള്ള ആവശ്യം ഉയർത്തുകയാണ് നാട്ടുകാർ . സ്ത്രീകൾക്കും കുട്ടികൾക്കമാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്നും അവർ പറയുന്നു. പുരുഷൻ മാർ പലരും ആളൊഴിഞ്ഞ ഇടങ്ങളിൽ ആശ്രയം നേടുമ്പോൾ അത് സ്ത്രീകളിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് . സർക്കാർ സംവിധാനങ്ങൾ ഇടപെട്ടുകൊണ്ട് ടോയ്ലറ്റ് സംവിധാനം ഉപയോഗ പ്രഥമാക്കി…

Read More

ചിതറ പഞ്ചായത്ത് പണം അടച്ചു: അങ്കണവാടികളിൽ വെള്ളമെത്തി

ചിതറ പഞ്ചായത്തിൽ അങ്കണവാടികളിലെ വെള്ളക്കരം കുടിശിക പഞ്ചായത്ത് അടച്ചതിനെ തുടർന്ന് കണക് ഷൻ ജലവിഭവ വകുപ്പ് പുനഃസ്ഥാപിച്ചു. അതിനിടെ ജലവിഭവ വകുപ്പിനെതിരെ കടുത്ത ആരോ പണവുമായി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി രംഗത്തെത്തി തെറ്റായ റീഡിങ് നടത്തി അങ്കണവാടികളിൽ നിന്നു അമിത തുകയാണ് വെള്ളക്കരമായി ജലവി ഭവ വകുപ്പ് വാങ്ങുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി ആരോപിച്ചു. കൊച്ചു കലുങ്ക് അങ്കണവാടിയുടെ വെള്ളക്കരം കുടിശിക 52,000 രൂപയാണ്. ബില്ലുകൾ അയക്കുന്നത് മെയിൽ വഴിയാണ്. അതിൽ വ്യക്തതയില്ലെ ന്നും പ്രസിഡന്റ്…

Read More

ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകള്‍ വിതരണം ഉടൻ

ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷനുകള്‍ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. നാലു മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് വിതരണം ചെയ്യുന്നത്.നവകേരള സദസ്സ് തുടങ്ങാൻ ഇരിക്കെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങുന്നത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി…

Read More

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി തീ പൊള്ളലേറ്റ് മരിച്ചു

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. ആറ്റിങ്ങൽ ഇളമ്പ തടത്തിൽ വൈഷ്ണവം വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകളായ വൈഷ്ണവി (17)യാണ് മരിച്ചത്. ചെവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിലാണ് പെൺകുട്ടിയെ തീ പൊള്ളലേറ്റ നിലയിൽ കണ്ടത്.90 ശതമാനവും പൊള്ളലേറ്റ പെൺകുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചു. മരണപ്പെട്ട വൈഷ്ണവിയും അമ്മ സൗമ്യയും മാത്രമായിരുന്നു വീട്ടിൽ താമസം. വിദേശത്ത്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് ഇടിഞ്ഞാര്‍ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാല്‍ (31) നെയാണ് പാങ്ങോട് പൊലീസ് അറസ്‌റ് ചെയ്തത്. പാങ്ങോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌നചിത്രം വിപിൻ ഷാലിന്റെ മൊബൈലില്‍ കണ്ടത്, ഇയാളുടെ ഭാര്യ വാര്‍ഡ് മെമ്ബറെ അറിയിച്ചിരുന്നു. വാര്‍ഡ് മെമ്ബര്‍ വിവരം പൊലീസില്‍ അറിയിച്ചു. നഗ്‌നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചതെന്നാണ് വിവരം. നെടുമങ്ങാട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…

Read More

കുളത്തുപ്പുഴയിൽ ഹോട്ടൽ ഉടമയുടെ മാല കവർന്ന പ്രതികൾ പിടിയിൽ

കുളത്തൂപ്പുഴയിൽ ഹോട്ടൽനടത്തി വന്ന സ്ത്രീയുടെ സ്വർണമാല കവർന്ന സംഭവത്തിൽ മൂന്ന് യുവാക്കളെ കുളത്തുപ്പുഴ പോലീസ് പിടികൂടി. അഞ്ചൽ അലയമൺ സ്വദേശി 21വയസ്സുള്ള ജോയൽ ജോസ്, ഏരൂർ പന്തടിമുകൾ സ്വദേശി അനന്തു, കുളത്തുപ്പുഴ അമ്പതേക്കാർ സ്വദേശി പ്രവീൺ എന്നിവരാണ് പൊലീസ്പിടിയിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!