ചിതറയിൽ AIYF കടയ്ക്കൽ മണ്ഡലം തല മെമ്പർഷിപ്പ് ഉദ്ഘാടനം സംഘടിപ്പിച്ചു

കടയ്ക്കൽ: AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചിതറയിൽ വെച്ച് സംഘടിപ്പിച്ചു. AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സ:സോണിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ AIYF ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം സ. വിനോദ് എസ് കുമാർ ഉദ്ഘാടനം ചെയ്തു.AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ:അശോക് ആർ നായർ സ്വാഗതം ആശംസിച്ചു. മടത്തറ മേഖല കമ്മിറ്റിയിലെ പേഴ്മൂട് യൂണിറ്റിലേക്ക് പുതുതായി കടന്നുവന്ന കലാകാരനും ഗായകനും ആയ സ:രാഹുൽ മാധവിന്, സ:വിനോദ് എസ് കുമാർ മെമ്പർഷിപ്പ് വിതരണം ചെയ്തു.CPI…

Read More

കുപ്രസിദ്ധ മോഷ്ടാവ് നെടുമൺകാവ് ഗോപിയെ ചടയമംഗലം പോലീസ് പിടികൂടി

കുപ്രസിദ്ധ മോഷ്ടാവ് നെടുമൺകാവ് ഗോപിയെ ചടയമംഗലം പോലീസ് പിടികൂടി ചാത്തന്നൂർ പോലീസിന് കൈമാറി. ചാത്തന്നൂരിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നു ണ്ട്. നിലമേലിൽ താമസമാക്കിയ പ്രതി ചടയമംഗലം പോലീസിന്റെ വലയിൽ പെടുകയായിരുന്നു. പോലീസ് പട്രോളിങ്ങിനിടെയാണ് കൈതോട് ഭാഗത്തു വച്ച് നെടുമങ്ങാവ് ഗോപിയെ പിടികൂടുന്നത്. പോലീസ് ഉദ്യോഗസ്ഥനെ ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ 10 വർഷം തടവ് ശിക്ഷ കോടതി വിധിച്ചു. ആറുവർഷം കഴിഞ്ഞ് ഇറങ്ങിയ…

Read More

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരത്ത് പടക്ക കടയില്‍ വന്‍ തീപിടിത്തം. തിരുവനന്തപുരത്തെ തമലത്തുള്ള പടക്ക കടയിലാണ് ഇന്ന് രാത്രിയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തതില്‍ ആളപായമില്ല. തീപടര്‍ന്നതോടെ കടയിലുണ്ടായിരുന്ന പടക്കങ്ങളെല്ലാം ഒന്നാകെ പൊട്ടിത്തെറിച്ചെങ്കിലും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് ആളുകള്‍ മാറിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പടക്കങ്ങള്‍ കൂട്ടാമായി പൊട്ടിതെറിച്ച പ്രദേശത്ത് വലിയരീതിയിലുള്ള തീഗോളം തന്നെയുണ്ടാകുകയായിരുന്നു. കുറെയെറെ പടക്കങ്ങള്‍ ഒന്നിച്ച് പൊട്ടിത്തെറിച്ചതോടെ സ്ഥലത്ത് ചെറിയ സ്ഫോടനമുണ്ടായ പ്രതീതിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു തീപിടിത്തത്തില്‍ കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ട് ബൈക്കുകൾ കത്തിനശിച്ചു. തീപിടത്തമുണ്ടായ ഉടനെ ബൈക്ക് മാറ്റാന്‍…

Read More

കണ്ണൂരില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച സംഭവത്തിന് പിന്നാലെ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച് ബസ് കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ ഇടിച്ചത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ  ശ്വാസം മുട്ടിച്ച് കൊന്നു, മാതാപിതാക്കൾ അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ ആസാം സ്വദേശി മുക്ഷിദുൽ ഇസ്ലാം, മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി

Read More

ചിതറ പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള അറിയിപ്പ്

കൊല്ലം ചിതറയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയതായി പരാതി. ഈ ചിത്രത്തിൽ കാണുന്നയാളാണെന്നു സംശയം..ഇയാളെക്കുറിച്ച് വിവരം കിട്ടുന്നവർ ചിതറ പോലീസുമായി ബന്ധപ്പെടുക. 94979801849497960609 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കിളിമാനൂർ ബ്ലോക്ക് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ നിറവിൽ

കിളിമാനൂർ :രാജ്യത്ത് സമ്പൂർണ ഡിജിറ്റൽസാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ ബ്ലോക്ക്. അതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാവായിക്കുളം, കിളിമാനൂർ ഗ്രാമപഞ്ചായത്തുക്കളെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് ഫോൺവഴിയുള്ള സേവനങ്ങൾ പരസഹായമില്ലാതെ ഉപയോഗിക്കാൻ എല്ലാവരേയും പ്രാപ്തരാക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം കണ്ടത്. ഏറ്റവും കൂടുതൽ പേരെ ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ച നാവായിക്കുളം പഞ്ചായത്തിലായിരുന്നു ആദ്യ പ്രഖ്യാപനം. നവായിക്കുളം ദേവസ്വം ഹാളിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ കേരള മിഷൻ ഡയറക്ടർ ഡോ.സന്തോഷ് ബാബു പഞ്ചായത്ത്തല…

Read More

കൂടെ ജീവിക്കാൻ പേടിയാണ്, എങ്ങനെയും കുട്ടിയെ നോക്കണം’; ഭർതൃവീട്ടിലേക്ക് പോയ ഷൈമോളെ പിന്നെ കണ്ടത് ചേതനയറ്റ്

കോട്ടയം അതിരമ്പുഴയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ഇരുപത്തി നാലു വയസു മാത്രം പ്രായമുള്ള ഷൈമോൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവായ അതിരമ്പുഴ ശ്രീകണ്ഠമംഗലം പനയത്തിക്കവല സ്വദേശി അനിൽ വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടിൽ ഷൈമോൾക്ക് ശാരീരിക മാനസിക പീഡനങ്ങളേറ്റിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഭർത്താവിന്‍റെ വീട്ടിൽ താമസിക്കാൻ പേടിയാണെന്ന് ഷൈമോൾ അവസാനമായി തന്‍റെ വീട്ടിലെത്തിയപ്പോള്‍ അമ്മയോട്…

Read More

സപ്ലൈകോയിൽ വില വർധിക്കുന്നത് ഈ 13 ആവശ്യസാധനങ്ങൾക്ക്; അടുത്ത മാസം മുതൽ വർധിക്കും

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതൽ വർധിക്കും. ഡൽഹയിൽ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വർധന. വില വർധനയുടെ വരുമാനം വർധിപ്പിക്കാനാണ് ശ്രമം. ആറ് മാസം മുമ്പാണ് സപ്ലൈകോ യിലെ സബ്സിഡി സാധനങ്ങളുടെ വില വർധന സർക്കാർ ശുപാർശ ചെയ്തത്. അരി മുതൽ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് ഉയരുക. ചെറുപയർ, ഉഴുന്ന്, വൻകടല, വൻ പയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട…

Read More

ചടയമംഗലം ബ്ലോക്ക് ക്ഷീര കർഷക സംഗമം കിഴക്കുംഭാഗം ഐറസ് ഓഡിറ്റോറിയത്തിൽ നടന്നു

ചിതറ കിഴക്കുംഭാഗം ഐറസ് ഓഡിറ്റോറിയത്തിൽ വച്ച് ചടയമംഗലം ബ്ലോക്ക് കാർഷിക സംഗമം 2023-24 വിപുലമായി കാര്യപരിപാടികളോടെ നടന്നു.ക്ഷീരവികസന വകുപ്പിന്റെയും  ചടയമംഗലം ബ്ലോക്കിലെ ക്ഷീരോല്പാദക സഹകരണ സംഘങ്ങളുടെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ , കേരളാഫീഡ്‌സ് ,സഹകരണ ബാങ്കുകൾ ,എന്നിവയുടെ സഹകരണത്തോടെ  ചടയമംഗലം ബ്ലോക്ക് ക്ഷീര കർഷക സംഗമം 2023 -24 നടന്നത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ വിദ്യാധരന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത് യോഗത്തിൽ ശ്രീ കണ്ണങ്കോട് സുധാകരൻ സ്വാഗതം പറഞ്ഞു, ശ്രീമതി…

Read More
error: Content is protected !!