എൻജിനിയറിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി
എൻജിനിയറിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തി. കർണാടകത്തിലെ ഹാസനിലാണ് സംഭവം. ഹാസൻ മൊസലെ ഹൊസഹള്ളി ഗവ. എൻജിനിയറിങ് കോളേജിലെ രണ്ടാം വർഷ ബി.ഇ. വിദ്യാർഥിനി സുചിത്ര(20)യാണ് കൊല്ലപ്പെട്ടത്. ഇതേ കോളേജിൽനിന്ന് പഠിച്ചിറങ്ങിയ തേജസ് എന്ന ഇരുപത്തിമൂന്നുകാരനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയം നിരസിച്ചതിന്റെ പ്രതികാരമായാണ് യുവാവിന്റെ കൊടും ക്രൂരത. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തേജസുമായി സുചിത്രയ്ക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് പിന്മാറി. വീണ്ടും സംസാരിക്കാനെന്നുപറഞ്ഞ് തേജസ് സുമിത്രയെ ബൈക്കിൽക്കയറ്റി ഹാസനുസമീപമുള്ള ആളൊഴിഞ്ഞ മലമ്പ്രദേശത്തേക്ക്…


