വയനാട്ടില്‍ യുവാവിനെ കടുവ കടിച്ചു കൊന്നു

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. പാടത്ത് പുല്ലരിയാന്‍ പോയതായിരുന്നു…

Read More

ഒൻപതാം ക്ലാസുകാരിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം, നാലം ഗസംഘം പിടിയിൽ

ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ പിടിയിൽ. കൊടുമണ്ണിൽ കഴിഞ്ഞ ദിവസമായിരിരുന്നു നാടകീയ സംഭവങ്ങൾ ഉണ്ടായത്. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കേടായി വഴിയിൽ കുടുങ്ങിയതോടെയാണ് പ്രതികൾ പിടിയിലായത്. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കൊടുമണ്ണിലെ വീട്ടിൽ നിന്ന് കുട്ടിയെ കൊണ്ടു പോയ സംഘം ഇലന്തൂരിലാണ് കുടുങ്ങിയത്. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള…

Read More

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ
മുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർമുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 29 വയസ്സുള്ള നിഖില എന്ന യുവതിയാണ് അറസ്റ്റിലായത്. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്റഫ് മലപ്പട്ടം, സിവിൽ…

Read More

കൊട്ടാരക്കരയിൽ വാഹനം അപകടം

കൊട്ടാരക്കരയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ്  അപകടം നടന്നത് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മടത്തറ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന വ്യാജ വാറ്റ് സംഘങ്ങളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

മടത്തറ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന വ്യാജ വാറ്റ് സംഘങ്ങളെ ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 08.12.2023 തീയതി രാത്രി മടത്തറ ശിവൻമുക്ക് ഭാഗങ്ങളിൽ ചടയമംഗലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 220 ലിറ്റർ കോടയും 16 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിലായി. ശിവൻമുക്ക് വട്ടവിള ദേശത്തു തെക്കുംകര വീട്ടിൽ കറുമ്പൻ മകൻ ചാക്ക് എന്ന് വിളിക്കുന്ന ശശി, ശിവൻമുക്ക് വട്ടവിള ദേശത്തു പാറവിള വീട്ടിൽ ശശിധരൻ പിള്ള മകൻ 32 വയസുള്ള സാന്തു എന്ന്…

Read More

കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ നവകേരള സദസ്സ് ; പരാതിയുമായി ജനപ്രതിനിധി

ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സ്  ഗവർമെന്റ് V HSS കടയ്ക്കൽ സ്‌കൂളിൽ വച്ചു തീരുമാനിച്ചു എങ്കിലും സാങ്കേതിക കാരണത്താൽ അവിടെ നിന്നും മാറ്റി കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് നടത്തുവാൻ തിരുമാനിച്ചു . ഈ തീരുമാനത്തിലാണ് പരാതിയുമായി ജില്ലാ കലക്ടർക്ക് കുമ്മിൽ പഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പർ ഷെമീർ പരാതിയുമായി മുന്നോട്ട് വന്നത്. “നവ കേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടുണ്ട് , വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ക്ഷേത്രത്തിന്റെ അന്തരീക്ഷം…

Read More

നവകേരള സദസിലെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടർന്ന് നവകേരള സദസിലെ ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. സംസ്‌കാരത്തിനു ശേഷം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പെരുമ്പാവൂരിൽനിന്ന് പര്യടനം തുടങ്ങും പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

52കാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയിട്ട് നിൽക്കുന്ന നിൽപ്പാ

52കാരന് മദ്യം നൽകിഅബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ്.ദീപുവാണ് (30) അറസ്റ്റിലായത്. പീഡനത്തെ തുടർന്ന് വൃദ്ധൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. സ്റ്റേഷൻ ഓഫീസർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മുഹ്സിൻ മുഹമ്മദ്,ഷാജി, സി.പി.ഒമാരായ അഖിൽകുമാർ, ശ്രീജിത്, ബിജു, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ…

Read More

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കുവാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ സന്നദ്ധരായവരെ കണ്ടെത്താനുമാണ്‌ വെബ്സൈറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വിദ്യാർത്ഥികൾ, യുവാക്കള്‍, സന്നദ്ധസേനാ വളണ്ടിയർമാര്‍, സാക്ഷരതാ പ്രേരക്മാര്‍, NSS, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാര്‍ എന്നിവരെയാണ്‌ പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയില്‍ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നത്. സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ…

Read More
error: Content is protected !!