പോലിസ് സ്റ്റേഷന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ

വെഞ്ഞാറമൂട് കീഴായ്ക്കോണം ഭാഗത്തു വെച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയ പരാതിയിൽ സ്റ്റേഷനിൽ എത്തിയ യുവാവ് പ്രകോപിതനായി സ്റ്റേഷനിലെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പത്തനംതിട്ട പൂങ്കാവ് സ്വദേശി ജോമോൻ 29 ആണ്  സ്റ്റേഷനിൽ അക്രമം കാണിച്ചതിന് അറസ്റ്റിലായത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നവ കേരള സദസ്സിന്റെ ഭാഗമായി  ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി ഓഫീസ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. MS മുരളി ഉദ്ഘാടനം ചെയ്തു.

നവ കേരള സദസ്സിന്റെ ഭാഗമായി  ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി ഓഫീസ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. MS മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ ശ്രീമതി നജീബത്ത്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. അബ്ദുൽ ഹമീദ്,  സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി പി ജെസിൻ ,CPI കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക്…

Read More

വയല പുന്നമൺ ഏലാ ചുണ്ട റോഡ് കോൺക്രീറ്റു ചെയ്ത് നാടിനു സമർപ്പിച്ചു

ഇട്ടിവാ പഞ്ചായത്തിലെ വയല പുന്നമൺ ഏല ചുണ്ട റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ചു.ജില്ലാ പഞ്ചാ. അംഗം അഡ്വ. സാം കെ. ഡാനിയൽ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നാടിനു സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.216 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിലാണ് റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയായത്. ഗ്രാമപഞ്ചാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ബൈജു അധ്യക്ഷനായ യോഗത്തിൽ ബ്ളോക് പഞ്ചാ: അംഗം എ. നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ശ്രീ ദേവി. ബി.എസ്,…

Read More

നവകേരള സദസ്സിന്റെ ഭാഗമായി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ച് ആയിരക്കുഴി

നവകേരള സദസുമായി ബന്ധപ്പെട്ട് ഗണപതി വേങ്ങ, അമ്പത് സെന്റ്, നാല് സെന്റ്, കുഴിഞാം കാട്, കണ്ണൻകോട്, എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊണ്ട് 12.12 2023 വൈകുന്നേരം 5 മണിക്ക് ഗ്രാമദീപം ഗ്രന്ഥശാല & വായനശാലയിൽ ശ്രീ അജിത്ത് ലാലിന്റെ അദ്ധ്യക്ഷതയിൽ വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ സജീവ് ( തോട്ടംമുക്ക് ) സ്വാഗതം ആശംസിക്കുകയും നവകേരള സദസുമായി ബന്ധപ്പെട്ട ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റിയുള്ള മുഖ്യ പ്രഭാക്ഷണം ശ്രീ വി. സുകു നിർവ്വഹിച്ചു. പൊതു ജനങ്ങൾ വീട്ടു…

Read More

ചിതറ പഞ്ചായതിനെതിരെ മാധ്യമ പ്രവർത്തകൻ ഷാനവാസ് നടത്തുന്ന ആരോപണം കഴമ്പില്ലത്തത് ; പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി

ചിതറ ഗ്രാമപഞ്ചായത്ത് LSGD ഓവർസീയർ ശ്രീദേവി കേരള പത്ര പ്രവർത്തക അസോസിയേഷൻ  കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസിനോട് ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചിരുന്നു . ആ വാർത്ത ചുവട് ന്യൂസ് ഉൾപ്പെടെ നൽകിയിരുന്നു എന്നാൽ അതിൽ ഒരു തരി കഴമ്പില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി പറയുന്നത് . 23 വാർഡുകൾ ഉള്ള വലിയൊരു പഞ്ചായത്താണ് ചിതറ ഗ്രാമപഞ്ചായത്ത്  അത്രത്തോളം വർക്കുകളും വരുന്ന പഞ്ചായത്തിൽ സ്റ്റാഫുകളുടെ എണ്ണം വളരെ പരിമിതമാണ്…

Read More

ഇട്ടിവ ഗ്രാമപഞ്ചായത്തിന്റെ ബാലോത്സവം തുടയന്നൂരിൽ

ഇട്ടിവാ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കുട്ടികളിൽ സാഹിത്യ അഭിരുചിയും സർഗ്ഗവാസനയും വളർത്തുന്നതിന് വേണ്ടി സംഘടിപ്പിച്ചുവരുന്നബലോത്സവം ഡിസംബർ 16, 17 ശനി, ഞായർ ദിവസങ്ങളിൽ കാട്ടാമ്പള്ളി യുപി സ്കൂളിൽ വച്ച് നടക്കുകയാണ്. കഥയും കവിതയും വരകളും വർണ്ണങ്ങളും പാട്ടുകളും ഒക്കെ കൊണ്ട് വർണ്ണാഭമാകുന്ന  ബാലോത്സവത്തിൽ ഇടിവാ പഞ്ചായത്തിലെ മുഴുവൻ ഗ്രന്ഥശാലകളിൽ നിന്നും യുപി, എച്ച്. എസ് വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കും. കുട്ടികളുടെ ഈ സാംസ്കാരിക ഉത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് തുടയന്നൂർ ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാലയാണ്. ബാലോത്സവം…

Read More

പാലക്കാട്ട് നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി  മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ദാരുണസംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും…

Read More

അമ്മയുടെ കയ്യിൽ നിന്ന് വഴുതി കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടാക്കാടാണ് ദാരുണ സംഭവമുണ്ടായത്.തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു മരിച്ചത്. ഇന്നലെ പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയ സമിയ്യയെ നായ ആക്രമിക്കാൻ വന്നെന്നും ഓടിയപ്പോൾ കയ്യിൽനിന്ന് വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാർ പറയുന്നത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങിയാണ് കുട്ടിയെ പുറത്തെടുത്തത്….

Read More

വെഞ്ഞാറമൂട്ടിൽ വാഹന നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി ഹോട്ടൽ ഉടമ മരണപ്പെട്ടു

വെഞ്ഞാറമൂട് തണ്ട്രാ പൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ കടയിലേക്ക് ഇടിച്ചു കയറി കട ഉടമ രമേശ് ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4.20നാണ് സംഭവം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു വാഹനം നിയന്ത്രണം വിട്ടു എതിർ വശത്തുള്ള നെസ്റ്റ് ബേക്കറിയിൽഇടിച്ചു കയറിയായിരുന്നു. പുലർ ച്ചേ കട തുറന്ന് ലൈറ്റ് ഇട്ടശേഷം കടയുടെ ഡോറിന്റെ ഭാഗത്തു നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ അമിതവേഗത്തിൽ ഇടിച്ചു കയറി രമേശിന്റെ സ്കൂട്ടറും തകർത്തു രമേശിനെയും ഇടിച്ചു…

Read More

ലോക മനുഷ്യവകാശ ദിനത്തിൽ SHR ന്റെ നേതൃത്വത്തിൽ ചിതറ സ്നേഹ സാഗരത്തിൽ പ്രഭാത ഭക്ഷണം നൽകി

ചടയമംഗലം നിയോജകമണ്ഡലം SHR(Society for Human Rights)Human Rights Foundation ന്റെ ആഭിമുഖ്യത്തിൽ ഇന്ന് ചിതറ വളവുപച്ച സ്നേഹസാഗരത്തിലെ അമ്പതോളം വരുന്ന  അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്തു. റഹീം പാറത്തോട്ടിൽ അധ്യക്ഷനായ ചടങ്ങിൽ പേഴുംമൂട് കേശവൻ ഗ്രന്ഥശാല സെക്രട്ടറി സി. പി. ജെസ്സിൻ ഉദ്ഘാടനം നിർവഹിച്ചു.  മുഖ്യപ്രഭാഷണം ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി അംഗം നാസർ കുറുമ്പള്ളൂർനിർവഹിച്ചു. സ്വാഗതം ആശംസിച്ചുകൊണ്ട് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ നിലമേലും, …

Read More
error: Content is protected !!