fbpx
Headlines

കടയ്ക്കൽ സ്വദേശി ചികിത്സ സഹായം തേടുന്നു

കടയ്ക്കൽ, ചരിപ്പറമ്പ് മുണ്ടമൺ വിള വീട്ടിൽ സുജാത/ പ്രഭാകരൻ ആചാരി ദമ്പതികളുടെ മകൻ പ്രവീൺ (35) വയസ്സ്, കൂലി വേലക്ക് പോയപ്പോൾ അപ്രതീക്ഷിതമായി മരത്തിൽ നിന്ന് താഴെ വീണ് അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നുAccount number – 0322053000012296IFSC – SIBI 0000322PHONE NUMBER – 9747068044

Read More

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ്‌ പാലിയേറ്റീവ് രോഗികൾക്കും ക്യാൻസർ ബാധിതർക്കും ഓണക്കിറ്റ് വിതരണം നടത്തി

മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റും യൂത്ത് കോൺഗ്രസ്‌ ചിതറ മണ്ഡലം കമ്മിറ്റിയും സംയുക്തമായി വട്ടമുറ്റം വാർഡിലെ പാലിയേറ്റീവ് കെയർ രോഗികൾക്കും കാൻസർ ബാധിതർക്കും ഓണകിറ്റ് വിതരണം നടത്തി. ചിതറ ഗ്രാമപഞ്ചായത്ത് അംഗം അൻസാർ തലവരമ്പിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഗോകുൽ കിഴക്കുംഭാഗം, നൗഫൽ, ഷെഫീക് ബൗണ്ടർമുക്ക്, സുനി, ഷിബു, ഷൈജു , ഹരിദാസ് തലവരമ്പ് തുടങ്ങിയവരുടെ സാനിധ്യത്തിലാണ് ഓണകിറ്റ് വിതരണം നടത്തിയത്.

Read More

ചിതറ കൃഷി ഭവൻ ഓണ ചന്ത 11 മുതൽ 14 വരെ

ചിതറ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ ചന്ത സെപ്റ്റംബർ 11മുതൽ 14 തിയതി വരെ കൃഷി ഭവനിൽ വച്ചു നടക്കുന്നതാണ്.പച്ചക്കറികൾ, ഏത്തക്ക എന്നിവ നിലവിലെ അതാതു ദിവസത്ത് വിലയിൽ നിന്നും 10% വില കൂടുതൽ നൽകി കർഷകരിൽ നിന്നും സംഭരിക്കുന്നതാണ്. പച്ചക്കറി, ഏത്തക്ക എന്നിവ നൽകാൻ ഉണ്ടങ്കിൽ കൃഷി ഭാനിൽ 10/09/24 ചൊവ്വാഴ്ച 12 മണിക്ക് മുൻപായി അറിയിക്കേണ്ടതാണ്. . കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികൾ വിപണി വിലയിൽ നിന്നും 30% വില കുറച്ചു വിതരണം…

Read More

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചെറുകോട് സ്വദേശി ദീപുവിൻ്റെ ഭാര്യ തൃക്കണ്ണാപുരം സ്വദേശിനി ഫാത്തിമ (21 ) യാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം . ദീപുവിൻ്റെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴി . ദീപുവാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കടയ്ക്കൽ പോലീസ് അന്വേഷണം തുടങ്ങി .

Read More

SNHSS ചിതറയിലെ ചുവരുകൾ  പറയുന്നു ചരിത്രവും വർത്തമാനവും

കുട്ടികളിലെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുന്നതി ന്റെ ഭാഗമായി ചിതറ എസ്എൻ എച്ച്എസ്എസിലെ ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇനി ചുവരുകൾ പറയട്ടെ ചരിത്രവും വർത്തമാനവും’ പദ്ധതി ആരംഭി ച്ചു. ഇന്ത്യൻ ചരിത്രം, സംസ്കാരം, ദേശീയത എന്നീ വിഷയങ്ങളെ മുൻനിർത്തി സ്കൂൾ ചുവരുകളിൽ കുട്ടികൾ ചിത്രം വരയ്ക്കുന്ന പദ്ധ തിചിത്രകാരനും എഴുത്തുകാര നുമായ ടി എ സത്യപാൽ ഉദ്ഘാടനംചെയ്തു. ചിത്രകലാ അധ്യാപ കൻ ഒ ജെ ദിലീപിന്റെ നേതൃത്വ ത്തിൽ മുപ്പതോളം കുട്ടികളാണ് അധ്യയനവർഷം മുഴുവൻ നീ ണ്ടു നിൽക്കുന്ന…

Read More

കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ 9.5ലക്ഷം രൂപ ധനസഹായം കൈമാറി

കുവൈത്ത് സിറ്റി/കോഴിക്കോട് : കുവൈത്തിലെ ടാക്സി സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ അംഗം മരണപ്പെട്ട സലീമിന് കേരള ബ്രദേഴ്സ് അംഗങ്ങളിൽ നിന്നുംസമാഹരിച്ച 9.5 ലക്ഷം രൂപ സലീമിന്റ കുടുംബത്തിന് കൈമാറി. കുവൈത്തിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ധനസഹായം കേരള ബ്രദേഴ്സ് വൈസ്പ്രസിഡന്റ്‌ ഇസ്മയിൽകുറ്റിപ്പുറം,സ്പോർട്സ് കൺവീനർ സജീർ പയ്യോളി ,പാനൽ കൺവീനർ റാഫി കണ്ണൂർ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രതിനിധിയായ പ്രമീളയുടെയും മഹൽ കമ്മറ്റി മെമ്പർ അസീസിന്റെയും സാനിധ്യത്തിൽ കുടുംബ അംഗങ്ങൾ ഏറ്റുവാങ്ങി.

Read More

ചിതറ കിഴക്കുംഭാഗത്ത് ചന്ദനമരം മോഷ്ടിച് കടത്തിയ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

സെപ്റ്റംബർ 1 ഞായർ പുലർച്ചെ 2 മണിയോടെ കൃഷ്ണ വിലാസത്തിൽ SHK ശർമ്മയുടെ വീട്ട് വളപ്പിൽ നിന്ന ചന്ദന മരമാണ് പ്രതികൾ മുറിച് കടത്തിയത്. രാവിലെ മരം മുറിക്കപ്പെട്ട നിലയിൽ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ട ഉടൻചിതറ പോലീസ് സ്റ്റേഷൻനിലും ഫോറസ്റ്റ് അധികൃതരേയും അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു . CCTV പിന്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ . പ്രതികളിൽ ഒരാൾ ആയ ശിങ്കിടി വിജയൻ എന്നറിയപ്പെടുന്ന വിജയനെ വിതുരയിൽ വെച്ചു പിടികൂടുകയായിരുന്നു….

Read More

വയനാട് ദുരന്തത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി ചിതറയിലെ മലയാളി പ്രവാസി കുടുംബം

ചിതറ സ്വദേശികളായ മലയാളി കുടുംബമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.ഷാർജ മുവൈലിയയിലെ alzahra children skill development center , സ്ഥാപിക സിറുജ ദിൽഷാദ് തന്റെ പ്രവാസ വർണ്ണങ്ങൾ എന്ന ബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുക സിഎംഡിആർഎഫ് ഇലേക്ക് ഭർത്താവ് ദിൽഷാദ്, മകൾ ഫർദാന എന്നിവർക്കൊപ്പം വന്നു മുഖ്യമന്ത്രിക്ക് കൈമാറിയത്.

Read More

ആയൂരിൽ യാത്രക്കാരായി കയറിയവർ  ഡ്രൈവറെ റോഡിൽ തള്ളിയിട്ട് ഓട്ടോറിക്ഷയുമായി കടന്നു കളഞ്ഞു

ആയൂരിൽ അപരിചിതർ ഓട്ടോ തട്ടിയെടുത്ത് കടന്നു കളഞ്ഞു. KL25 F 6992 എന്ന ഓട്ടോറിക്ഷ ആയുരിൽ നിന്ന് ഓട്ടം വിളിക്കുകയും വയ്യാനം ഇരപ്പിൽ ഭാഗത്ത് എത്തിയപ്പോൾ ഓട്ടോ ഡ്രൈവർ സുബ്രഹ്മണ്യം പോറ്റിയെ റോഡിൽ തള്ളിയിട്ട ശേഷം ഓട്ടോയുമായി കടന്നുകളഞ്ഞു. തേവന്നൂർ സ്വദേശിയുടെ ഓട്ടോറിക്ഷയാണ് നഷ്ടപ്പെട്ടത്.. ചടയമംഗലം പോലീസിൽ പരാതി നൽകി അല്പസമയം മുമ്പാണ് സംഭവം നടന്നത്ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

മനുഷ്യ അവയവ കടത്തിലെ രണ്ടുപേർ വർക്കല പോലീസിന്റെ പിടിയിൽ

യുവതിയുടെ വൃക്ക എടുക്കാൻ ശ്രമിച്ചു എന്ന പരാതിമേൽ മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജീമുദ്ദീൻ ശശി എന്നിവരെയാണ് പിടികൂടിയത്. കടയ്ക്കാവൂർ സ്വദേശിയായ യുവതിയുടെ വൃക്ക എടുക്കാൻ ശ്രമിച്ചതായി കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽലഭിച്ച പരാതിമേൽ വർക്കല എഎസ് പി ദീപക്ധങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ മലപ്പുറത്തു നിന്നും പിടികൂടിയത് ഇരുവരും മനുഷ്യക്കടത്ത് ഏജന്മാരാണെന്ന് പോലീസ് പറയുന്നു വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുവാൻ സാധ്യത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ ചെയ്തു

Read More