fbpx
Headlines

സമഗ്ര കശുമാവ് കൃഷി വികസന പദ്ധതി അപേക്ഷ സ്വീകരിക്കുന്നു.

കടയ്ക്കൽ : കടയ്ക്കൽ കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി കടയ്ക്കൽ, ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര കശുമാവ് കൃഷി വികസന പദ്ധതി പ്രകാരം കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

കേരളത്തിൽ കശുമാവ് കൃഷിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന  പദ്ധതിയിൽ കർഷകർക്ക് മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന അത്യുല്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ വിതരണം ചെയ്യുന്നു.

കേരള കാർഷിക സർവകലാശാല, ഐ.സി.എ.ആർ എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത അധികം പടരാത്തതും പൊക്കം വയ്ക്കാത്തതും നിയന്ത്രിച്ചു വളർത്തുന്നതുമായ തൈകളാണ് വിതരണം ചെയ്യുന്നത് 5 സെൻ്റ് മുതൽ സ്ഥല വിസ്തീർണ്ണമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.

കൂടുതൽ തൈകൾ വച്ചുപിടിപ്പിക്കുന്നവർക്ക് കൃഷി ചെലവിനുള്ള സാമ്പത്തിക ചെലവും അനുവദിക്കുന്നതാണ്. ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, കരമടച്ച രസീത് എന്നിവയുടെ പകർപ്പ് സഹിതം ജൂലായ് 5 നകം കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസിൽ നൽകണമെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് സുഹൈൽ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846349853, 8086683453

1
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x