മലയോര ഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന തമിഴ് സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് കഴിഞ്ഞ ദിവസം രാത്രിയിൽ
ഓന്തുപച്ച ജംഗ്ഷനിൽ സമീപം വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ടു ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ലോമാസ്റ്റ് ലൈറ്റും, ഇലക്ട്രിക് പോസ്റ്റും, തൊട്ടടുത്ത പുലരി ക്ലബ് ഓഫീസിന്റെ ഒരു ഭാഗവും തകർത്താണ് കാർ നിന്നത്.

കാറിൽ സഞ്ചരിച്ചവർക്ക് സാരമായ പരിക്ക് പറ്റി. പരിക്ക് പറ്റിയവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാർ അപകടത്തിൽ പ്പെട്ട സ്ഥലത്തിനു സമീപം ട്രാൻസ്‌ഫോർമർ പ്രവർത്തിക്കുന്നത് നേരിയ വ്യത്യാസത്തിൽ അതിൽ ഇടിക്കാത്തത്
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു
.