കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഏഴ് പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം.
മടത്തറ – കടയ്ക്കൽ പാതയിൽ ഐരക്കുഴി ജംഗ്ഷനിലാണ് ചിതറ നിന്നും വന്ന കാറും കടയ്ക്കൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തിൽ മങ്കാട് നിലമേൽ സ്വദേശികളായ അൽഫിയ (21), ഷൈല (42) , കുമ്മിൾ സംമ്പ്രമം സ്വദേശി ജസ്ന (35), പുതുക്കോട് സ്വദേശി ഷുഹൈബ് (30), സംമ്പ്രമം സ്വദേശി നസ്രിയ (13), ചിതറ കിഴക്കുംഭാഗം സ്വദേശികളായ ആദിൽ (22),ലുബിന സിയാദ് (44) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ ഇരു കാറുകളുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.