പാലക്കാട് :ഷൊർണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിലവിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

കൂന്തറ ആശാദീപം സ്റ്റോപ്പിന് സമീപമാണ് അപകടം. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയാട് ബസുകളും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന രാജപ്രഭയും തമ്മിലാണ് കൂട്ടിയിടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു, അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.