ചിതറ ചുമട് താങ്ങി അംബിക സദനത്തിലാണ് മോഷണം നടന്നത് . അമ്മയും മകനും ഉൾപ്പെടെ മൂന്ന് പേർ താമസിച്ചു വന്നിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം മകൻ ശബരിമലയ്ക്ക് പോയി തുടർന്ന് അമ്മ കുടുംബ വീടായ തിരുവനന്തപുരത്തേക്ക് പോയി . ആ സമയം നോക്കി വീടിന്റെ മുൻ വശം കുത്തി തുറന്നാണ് മോഷണം നടത്തിയത് .
പരിസര വാസിയാണ് വീടിന്റെ മുൻവശത്തെ കതക് തകർന്നു കിടക്കുന്ന രീതിയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ കൂടുതൽ ആളുകളെ വിവരം അറിയിച്ചു . പോലീസ് സംഭവ സ്ഥലത്ത് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.