fbpx

മൃഗങ്ങളിൽനിന്ന് പകരുന്ന ഏറ്റവും വ്യാപകമായ ജന്തുജന്യ രോഗങ്ങളിൽ ഒന്നായ ബ്രൂസല്ലോസിസ്  വെമ്പായത്ത് സ്ഥിതീകരിച്ചു

ക്ഷീര കർഷകനായ യുവാവിനും പിതാവിനും ആണ് രോഗം കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് ഇരുവർക്കും രോഗലക്ഷണങ്ങൾ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വേറ്റിനാട്ട് വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന
62 കാരനായ പിതാവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
34 കാരനായ മകന് അസുഖം നിയന്ത്രണ വിധേയമാണ്.വീട്ടിലെ മറ്റുള്ളവർക്ക് പരിശോധന നടത്തിയെങ്കിലും അസുഖംം കണ്ടെത്താനായില്ല.


ഇവരുടെ വീട്ടിൽ അഞ്ചോളം പശുക്കൾ ഉണ്ട് .ഇതിൽ അടുത്തിടെ പ്രസവിച്ച ഒരു പശുവിലാണ് ആദ്യം രോഗം കണ്ടെത്തിയത്.
മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു.

“മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ബാക്‌ടീരിയൽ രോഗമാണിത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കന്നുകാലികൾക്ക് പുറമേ പൂച്ച, പട്ടി അടക്കമുള്ള വളർത്തുമൃഗങ്ങളിൽ നിന്നും രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്”

2019ലും ഈ വ‌ർഷം ജൂലായിലും ഈ രോഗം കേരളത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയായ ഏഴ് വയസുകാരിക്കാണ് ജൂലായിൽ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. 2019ൽ മയ്യനാട് താന്നി സ്വദേശിയായ ക്ഷീര കർഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. പക്ഷെ വീട്ടിലെ കന്നുകാലികൾക്ക് രോഗമില്ലായിരുന്നു.”

രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ മൃഗ ഉൽപ്പന്നങ്ങൾ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയോ വായുവിലൂടെയോ  മനുഷ്യർക്കും ഈ രോഗം പിടിപെടാം. കന്നുകാലികൾ, പ്രത്യേകിച്ച്‌ എരുമകൾ എന്നിവയിൽ രോഗം ഉണ്ടാകുന്നത് ബ്രൂസെല്ല അബോർട്ടസ് ബാക്ടീരിയ മൂലമാണ്.

ചെമ്മരിയാടുകളിലും ആടുകളിലും ബ്രൂസല്ല മെലിറ്റെൻസിസ്, പന്നികളിൽ ബ്രൂസല്ല സൂയിസ് എന്നിവയാണ്‌ രോഗമുണ്ടാക്കുന്നത്‌.

രോഗം പടരുന്നവിധം -രോഗം ബാധിച്ച മൃഗത്തിന്റെ ഗർഭം അലസുകയോ പ്രസവിക്കുകയോ ചെയ്യുമ്പോൾ രോഗം പടരാം. രോഗം ബാധിച്ച മൃഗത്തിന്റെ ജനന ദ്രാവകത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ കാണപ്പെടുന്നു. ഈ ബാക്ടീരിയകൾക്ക് പുറത്ത് പ്രത്യേകിച്ച് തണുത്ത ഈർപ്പമുള്ള സാഹചര്യങ്ങളിൽ അതിജീവിക്കാനാവും.  ബാക്ടീരിയകൾ അകിടിൽ കോളനിവൽക്കരിച്ച് പാലിനെ മലിനമാക്കുകയും ചെയ്യുന്നു. ചർമത്തിലെ മുറിവുകളിലൂടെയും രോഗം പകരാം. ലക്ഷണങ്ങൾ -കന്നുകാലികളുടെ  പ്രത്യുൽപ്പാദനത്തെ സാരമായി ബാധിക്കുന്ന രോഗമാണ് ബ്രൂസല്ലോസിസ്.

ഗർഭാവസ്ഥയുടെ അവസാന മൂന്നാം മാസത്തിലെ ഗർഭഛിദ്രം, വന്ധ്യത, വൈകിയുളള ഗർഭധാരണം, ചാപിള്ള ജനനം,  ആരോഗ്യക്കുറവുള്ള കിടാക്കളുടെ ജനനം, പാലുല്പാദനം കുറയൽ തുടങ്ങിയവയാണ് കന്നുകാലികളിലെ ലക്ഷണങ്ങൾ. മൃഗപരിപാലന രംഗത്തുള്ളവർ, മൃഗസംരക്ഷണ മേഖലയിലുള്ള സാങ്കേതിക വിദഗ്‌ധരും അനുബന്ധ ജീവനക്കാർ, മാംസം കൈകാര്യം ചെയ്യുന്നവർ, തുകൽ മേഖലയിലുള്ളവർ, കമ്പിളി നിർമ്മാണ മേഖലയിലുള്ളവർ തുടങ്ങിയവർ ജാഗ്രത പുലർത്തണം.

മനുഷ്യരിലും മാരകം -മാംസം ശരിയായി വേവിക്കാതെയും പാലും മറ്റു പാൽ ഉൽപ്പന്നങ്ങളും തിളപ്പിക്കാതെയും അണുവിമുക്തമാക്കാതെയും  ഉപയോഗിക്കുന്നതിലൂടെ രോഗം മനുഷ്യരിലേക്കെത്താം. രോഗബാധയേറ്റ മൃഗങ്ങളുടെ ചാണകം, മൂത്രം എന്നിവയും രോഗഹേതുവാകാം.  മനുഷ്യർക്ക് രോഗബാധയേറ്റാൽ ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയർപ്പ്, വേദനയോടെയുള്ള  സന്ധി വീക്കം തുടങ്ങിയ  ലക്ഷണങ്ങൾ പ്രകടമാകും. രോഗബാധ തിരിച്ചറിയാൻ സ്ക്രീനിങ്‌ ടെസ്റ്റുകളുണ്ട്‌. പ്രതിരോധം മാരകമായ ഈ ജന്തുജന്യ പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളിൽ പ്രതിരോധ കുത്തിവയ്‌പാണ്‌. ബ്രൂസല്ലോസിസിനെതിരേയുള്ള വാക്‌സിനേഷൻ യജ്ഞം സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.  

തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടാം. കിടാക്കൾക്ക് ഒറ്റത്തവണ കുത്തിവയ്പ് നൽകുന്നതിലൂടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരും. നിയന്ത്രണം -മൃഗങ്ങളിലെ അണുബാധ ഇല്ലാതാക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ തന്ത്രം.  കന്നുകാലി, ആട്, ചെമ്മരിയാട് എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്‌പ്‌ നൽകുന്നതുവഴി  ഉയർന്ന വ്യാപനം തടയാം.

HTML tutorial

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x