കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.
കല്ലറയ്ക്കടുത്ത് മായാ ഭവനിൽ മനോജ് കുമാറിന്റെയും ചിത്രലേഖയുടെയും മകൾ ദേവനന്ദയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന ന്തപുരം എസ്.എ. ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലതൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മുഖത്ത് കഴിഞ്ഞ 30 ന് നീര് പടർന്നതോടെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നീര് കുറഞ്ഞെങ്കിലും വിട്ടു മാറാത്ത പനിയായി.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് ഉയർന്നതായും മൂത്രത്തിൽ അണുബാധയും കണ്ടത്തി. ജൂൺ 14ന് കിടത്തി ചികിത്സയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ പനി 105 ഡിഗ്രിവരെ ഉയർന്നു. ഇതോടെ 24ന് എസ്.എ.ടിയിലേക്ക് മാറ്റി.
അവിടെ നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. പനി പൂർണമായും ഭേദപ്പെട്ടിട്ടില്ല. കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണ്