ഇന്നലെ ചിതറ പെട്രോൾ പമ്പിൽ നടന്ന കൊലപാതകത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
എന്നാൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത രണ്ട് പേർ നിരപരാധികൾ എന്ന് തെളിഞ്ഞതോടെ അവരെ ഒഴിവാക്കി ,സഹോദരങ്ങളായ ഷെഹിനേയും ഷാനെയുമാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് .
മറ്റ് രണ്ട് പേർ ദൃക്സാക്ഷികളക്കി മാറ്റാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
സെയ്ദാലിയുടെ തലയ്ക്ക് അടിയേറ്റപ്പോൾ തന്നെ അദ്ദേഹത്തിന് ബ്രെയിൻ ഡെത്ത് സംഭവിച്ചതായാണ് ആശുപത്രി അധികൃതർ പറയുന്നത്.
ചിതറയിൽ എത്തുന്നതിന് മുമ്പേ തന്നെ ഇവർ തമ്മിൽ വാഹനത്തിനുള്ളിൽ വച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉൾപ്പെടെ നടന്നതായി പോലീസ് പറയുന്നു.
അതിന് ശേഷമാണ് ഇവർ ചിതറ പെട്രോൾ പമ്പിൽ കയറി 500 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്നത് ഇന്ധനം നിറയ്ക്കുന്ന സമയത്തും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.
ഇന്ധനം നിറച്ചു കഴിഞ്ഞു വാഹനം മുന്നിലേക്ക് നിർത്തി സെയ്ദാലിയെ വാഹനത്തിൽ നിന്നും പിടിച്ചിറക്കി അടുത്ത് കിടന്ന തറയോട് ഉപയോഗിച്ച് തലയുടെ ഇടത് ഭാഗത്ത് അടിക്കുകയായിരുന്നു.
ഇവർ തമ്മിൽ മുൻ വരാഗ്യമോ മറ്റൊന്നും ഇല്ലായിരുന്നു എന്ന് പോലീസ് കൂട്ടി ചേർത്തു.
പെട്ടെന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം