എന്റെ വിഷയത്തോട് എതിർപ്പുള്ളവരും വ്യക്തിപരമായി അതിലൂടെ കടന്നു പോയവരുമായ വ്യക്തികൾ ഉണ്ടായിരിക്കാം. കറുപ്പിന് ഏഴ് അഴകാണെന്ന് പറയുന്നത് സ്വീകാര്യമാണ്, അല്ലേ?
കഴിഞ്ഞ കാലങ്ങളിൽ കറുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നമായിരുന്നു. അവന് ശരിയായ നിറവും വലുപ്പവും ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ സമ്മതിച്ചേനെ . എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലൂടെ കടന്നുപോകുന്ന നേരം ഏറ്റവും കൂടുതൽ എന്നെ ബുദ്ധിമുട്ടിച്ച വാചകങ്ങൾ.
അവരുദ്ദേശിക്കുന്ന ആ ശരിയായ നിറം വെളുപ്പാണല്ലോ, നിറത്തിന് പോലും മാറ്റി നിർത്തലും നിറത്തിന് രാഷ്ട്രീയവുമുണ്ടെന്ന് ബോധ്യം വന്നതും ഇവിടെയാണ് ,
“കറുത്തിട്ടാണെങ്കിലും അവൻ അല്ലെങ്കിൽ അവൾ സുന്ദരമാണ്” ആളുകൾ ആവർത്തിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഈ പ്രസ്താവന എന്റെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ച് ഓർക്കാൻ എന്നെ പ്രേരിപ്പിച്ചു. അവൾ സുന്ദരിയാണെങ്കിലും, അവളുടെ നിറം കാരണം ഒരുപാട് ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട് . അവൾ കറുത്തവളായതിനാൽ ആരും തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് അവൾ സ്വയം വിശ്വസിച്ചിരുന്നു, സ്വന്തം അമ്മയ്ക്ക് വെളുത്ത സഹോദരിയെയാണ് കൂടുതൽ ഇഷ്ടമെന്ന് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് . ഈ തെറ്റിദ്ധാരണ കുട്ടിക്കാലം മുതൽ അവളിൽ വളർന്നു വന്ന ചിന്തയാണ് , സമപ്രായക്കാരും കുടുംബാംഗങ്ങളും തമാശയ്ക്ക് അവളെ കളിയാക്കുകയും മറ്റും ചെയ്തിട്ടുണ്ട്.
സൗന്ദര്യം വെളുപ്പിന് മാത്രമുള്ളതല്ലെന്ന് തിരിച്ചറിയണം.
നിലവിൽ, നിരവധി ആളുകൾക്കിടയിൽ കറുത്ത വ്യക്തികളോട് നിഷേധാത്മകമായ മാറ്റിനിർത്താലുണ്ട് . ഈ പക്ഷപാതിത്വം വിവിധ മാധ്യമങ്ങളിൽ പ്രകടമാണ്, കറുത്ത നിറത്തെ അവഹേളിച്ചുകൊണ്ട് കോമഡി സ്‌കിറ്റുകൾ ചെയ്യുന്നതും അതിന് ആസ്വാദകർ കൂടുന്നതും വർണ വിവേചനത്തിന്റെ മറ്റൊരു തലമായി തോന്നിയിട്ടുണ്ട് , . തങ്ങൾക്കപ്പുറമുള്ള ലോകത്തിലേക്ക് എത്താനുള്ള ഭയം അവർ സ്വയം വളർത്തിയെടുക്കുന്നു.
വിശ്വാസങ്ങളിൽ പോലും കറുപ്പും വെളുപ്പും എന്ന വേർതിരിവ് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് .
നന്മ ചെയ്യുന്ന അസുരൻ രാജാവ് ‘മാവേലി’ വെളുത്തതും തിന്മ ചെയ്യുന്നവർ കറുത്തതും, ചില ഈശ്വരൻ മാരെ ശ്രദ്ധിച്ചിട്ടില്ലേ കാർവർണൻ എന്ന് പറയുന്ന കൃഷ്ണനെ ചിത്രീകരിക്കുന്നത് ഉജാലയിൽ വീണ കുട്ടിയെ പോലെയാണ് , കറുപ്പിനോട് അത്രയും അതിർപ്തിയാണ്,
ഈ ചിന്താഗതിയിൽ മാറ്റം വരുന്നതുവരെ കറുപ്പും വെളുപ്പും തമ്മിലുള്ള അന്തരം സമൂഹത്തിൽ നിലനിൽക്കുകതന്നെ ചെയ്യും……………..