പണ്ട് കാളവണ്ടി കടന്നു പോയിരുന്ന, ഇന്ന് ഒരു പിക്കപ്പ് വാൻ കടന്നു പോകാൻ
സാധിക്കുന്ന ഏകദേശം നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ചിതറ പഞ്ചായത്തിലെ ചിതറ വാർഡിൽ സ്ഥിതി ചെയ്യുന്ന മാടങ്കാവ് കൊച്ചാലും മൂട് റൂട്ടിലെ
വഴി. തന്റെയാണ് എന്നുള്ള അവകാശ വാദം ഉയർത്തി സഞ്ചാര സ്വാതന്ത്രത്തെ തടയാൻ ശ്രമിക്കുന്നത് തികച്ചും അന്യായമല്ലേ ?
ഈ വഴി കയ്യേറി മരങ്ങൾ ഉൾപ്പെടെ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും, മനുഷ്യർക്ക് സഞ്ചരിക്കുന്നതിൽ ഒരു പ്രശ്നവും നേരിട്ടിരുന്നില്ല. എന്നാൽ
സാഹചര്യം ഇപ്പോൾ അങ്ങനെയല്ല ,
സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ള രീതിയിലാണ് വഴി കയ്യേറി വച്ചിരിക്കുന്ന വ്യക്തിയുടെ ഇപ്പോഴത്തെ നിലപാട്.
അഞ്ചോളം കുടുംബങ്ങളുടെ വീട്ടിലേക്ക് പോകാനുള്ള ഈ വഴി കയ്യേറി അതിര് കെട്ടി തിരിക്കാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു.
എനിക്ക് ഒരു സെന്റ് വസ്തുപോലും ഈ പറയുന്ന സ്ഥലത്ത് ഇല്ല, എന്നിരുന്നാലും ഈ കാണിക്കുന്ന അന്യായം കണ്ടിട്ടും വാ മൂടിക്കെട്ടി ഇരിക്കുവാൻ
സാധ്യമല്ല.
ബിനോയ് എസ് ചിതറ
