fbpx

ബംഗ്ലാദേശിൽ വൻ വാഹനാപകടം. ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു

ബംഗ്ലാദേശിൽ വൻ വാഹനാപകടം. ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള ഛത്രക മേഖലയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അറുപതിലധികം യാത്രക്കാരുമായി പിറോജ്പൂരിലെ ഭണ്ഡാരിയയിൽ നിന്ന് രാവിലെ 9:00 ഓടെ പുറപ്പെട്ട ബസ്, 10:00 മണിയോടെ ബാരിഷാൽ-ഖുൽന ഹൈവേയിലെ ഛത്രകണ്ടയിൽ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു.  കൂടുതൽ യാത്രക്കാരെ കുത്തി നിറച്ചു കൊണ്ടുള്ള യാത്രയും ബസ് ഡ്രൈവരുടെ അശ്രദ്ധയുമാണ്  അപകടം കാരണം എന്ന് ആക്ഷേപമുണ്ട്

പിറോജ്പൂരിലെ ഭണ്ഡാരിയ ഉപജിലയിലും ഝൽകാത്തിയിലെ രാജാപൂർ പ്രദേശത്തുമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 17 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബാരിഷാൽ ഡിവിഷണൽ കമ്മീഷണർ എംഡി ഷൗക്കത്ത് അലി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ബംഗ്ലാദേശിൽ ബസ് അപകടങ്ങൾ പതിവായിരിക്കുകയാണ്. റോഡ് സേഫ്റ്റി ഫൗണ്ടേഷന്റെ (ആർഎസ്എഫ്) കണക്കുകൾ പ്രകാരം ജൂണിൽ മാത്രം 559 റോഡപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിൽ 562 പേർ മരിക്കുകയും 812 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x