ചിതറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കീഴിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിൽ മുടക്കം വന്നവരോ/ അപേക്ഷിച്ചിട്ട് ആനുകൂല്യം ലഭിക്കാത്തവരോ ഉണ്ടെങ്കിൽ അവർ ആവശ്യമായ രേഖകൾ സഹിതം26/9/2023 രാവിലെ 10:30 ന് ചിതറ കൃഷിഭവനിൽ എത്തിച്ചേർന്ന് നിലവിലെ അപാകത പരിഹരിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ആധാർ കറക്ഷൻ ഉള്ളവർക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുടങ്ങുവാൻ200രൂപ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, ഫോട്ടോ, മറ്റ് ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരേണ്ടതാണ്..അപേക്ഷകൻ നേരിട്ട് ഹാജരാകേണ്ടതാണ്.
കൃഷി ഓഫീസർ ചിതറ


