ചിതറ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു സഹകരണ മുന്നണി വൻ ഭൂരിപക്ഷത്തിൽ എല്ലാ സീറ്റിലും വിജയിച്ചു. 4057 വോട്ടുകൾ നേടി ക്രമ നമ്പർ രണ്ടിൽ മത്സരിച്ച യു. അബ്ദുൽ ഹമീദ് റാവുത്തർ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ വ്യക്തിയായി.
വോട്ടെണ്ണൽ മുതൽ ഇടതുമുന്നണി അവരുടെ മത്സരം ശക്തമായ ശക്തി കാണിച്ചു തുടങ്ങിയിരുന്നു. മറ്റ് മുന്നണികൾക്ക് ഒരു ഘട്ടത്തിലും വിജയിക്കാൻ സാധ്യതയില്ലത്ത സാഹചര്യമായിരുന്നു ഇന്ന് കാണാൻ കഴിഞ്ഞത്. 5300 വോട്ടുകൾ എണ്ണിയതിൽ മറ്റ് മുന്നണികൾക്കൊന്നും 600ൽ അധികം വോട്ടുകൾ ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
അണപൊട്ടിയ ആവേശമാണ് ചിതറ സാക്ഷിയായത്. 10 മണിക്കൂറോളം അടക്കിപ്പിടിച്ച ആവേശമാണ് വിജയ വാർത്ത പുറത്ത് വന്നതോടെ ഇടത് പക്ഷ അണികൾക്ക് ആവേശം പകർന്നത് .
വൻ ഭൂരിപക്ഷം നേടാൻ കഴിഞ്ഞത് ആവേശത്തിന് ഇരട്ടി മധുരമാണ് നൽകി.
വിജയിച്ചവരെ മുൻനിർത്തി പ്രകടനം നടത്തി പ്രവർത്തകർ .
വൻ പൊലീസ് സന്നാഹവും ചിതറയും പ്രദേശത്തുമായി കേന്ദ്രികരുച്ചു നിൽക്കുന്നുണ്ട്.