കൊല്ലം റൂറൽ എസ്. പി. കെ. എം. സാബു മാത്യുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ഇളമാട് തൊട്ടശ്ശേരി സ്വദേശി ആൽബിൻ വി. എസ് (23) നെ യാണ് കൊട്ടാരക്കര കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്.
വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗം കോട്ടയത്തു എത്തി അവിടെനിന്നും KSRTC ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് പിടികൂടിയത്, ട്രാവൽ ബാഗിൽ രണ്ട് പൊതികളായി സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
കൊട്ടാരക്കര DYSP G. D വിജയകുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം SI ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക്, സി പി ഒ മാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്‌ളീറ്റസ് കൊട്ടാരക്കര CI പ്രശാന്ത് വി എസ്, പൂയപ്പള്ളി CI ബിജു, ചടയമംഗലം CI സുനീഷ്, കൊട്ടാരക്കര പോലീസ് സ്റ്റേഷൻ SI പ്രദീപ്,GSI രാജൻ, GSI സാബു, GASI സജീവ് CPO അഭിജിത്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
