പ്രവർത്തനം നിലച്ചിരുന്ന ആയുർ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം നാളെ മുതൽ ( 12/07/2023 ) പുന:രാരംഭിക്കും

കെ എസ് ആർ ടി സി ഉദ്യോഗസ്ഥരും, അംഗീകൃത യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തിയതിന്റെ ഫലമായി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ താക്കോൽ പഞ്ചായത്ത് അധികാരികൾ കെ എസ് ആർ ടി സി യ്ക്ക് കൈമാറി. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ ഓഫീസും, പരിസരവും വൃത്തിയാക്കി, സ്റ്റേഷൻ മാസ്റ്ററെ സ്ഥിരമായി നിയമിച്ചു.
കെ എസ് ആർ ടി സി യുടെ സർവീസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം, ഈ ഓഫീസ് എൻക്വയറികൗണ്ടറായി കൂടി പ്രവർത്തിച്ചാൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജന പ്രദമാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
കൺട്രോളിംഗ് ഇൻസ്പെക്ടർ സുരേഷ്, യൂണിയൻ പ്രതിനിധികളായ പ്രദീപ്, രഞ്ജിത്, അനിൽകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എന്തായാലും പ്രവർത്തനം പുനരാരംഭിക്കുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും വളരെ ഉപകാരപ്രദമാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x