കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന് ഗുരുതര പരിക്ക്.
ഇന്ന് രാവിലെ 11 മണിയോടുകൂടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്.
അഞ്ചൽ നിന്നും വന്ന സ്വകാര്യ ബസ്, ബസ്റ്റാൻഡിലേക്ക് പോകുന്നതിനുവേണ്ടി റോഡ് മുറിച്ച് കടക്കവെ കടയ്ക്കൽ നിന്നും കല്ലറയിലേക്ക് പോകുകയായിരുന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികന്,മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റു.
കല്ലറ സ്വദേശി അഭിജിത്തിനാണ് പരിക്കേറ്റതു.ബൈക്ക് ബസ്സിന്റെ മദ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബൈക്ക് ബസ്സിന്റെ പിൻചക്രത്തിന്റെ അടിയിൽ പെട്ടു. എന്നാൽ അഭിജിത്തു റോഡിൽ തെറിച്ച് വീണത് കൊണ്ട് വലിയ അപകടം ഒഴിവായി.
ഓട്ടോറിക്ഷ ഡ്രൈവർമാരും പ്രദേശവാസികളും ചേർന്ന് യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനെ തുടർന്ന് അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന് ഗുരുതര പരിക്ക്.

Subscribe
Login
0 Comments
Oldest