കടയ്ക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകി സുജിതയും ഭർത്താവ് സതീഷനും ചേർന്ന് കാമുകിയുടെ വീട്ടിൽ വച്ച് സതീഷിന്റെ ഭാര്യയെ ആയുധം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി സതീഷ് ഒളിവിലിരിക്കെ കാമുകി സുജിത കടയ്ക്കൽ പോലീസിന്റെ പിടിയിൽ.
പോസ്കോ കേസിലെ അതിജീവിതയാണ് മർദ്ദിനത്തിന് ഇരയായ പെൺകുട്ടി.
പീഡന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ സതീഷ് ഇരയെ വിവാഹം കഴിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയുന്നു.
പാങ്ങോട് വലിയവഴി സ്വദേശി സജിത 32 ആണ് പിടിയിലായത് . പെൺകുട്ടിയോട് അടുപ്പം കാണിച്ചു കൊണ്ട് ഭർത്താവ് തന്റെ വീട്ടിൽ ഉണ്ട് എന്ന് പറഞ്ഞു ഭാര്യയെ സുജിതയുടെ വീട്ടിൽ വിളിച്ച് വരുത്തി മർദ്ദിക്കുകയായിരുന്നു.
ഈ അക്രമത്തിന്റെ മനോവിഷമത്തിൽ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കടയ്ക്കൽ പോലീസ് കാമുകി സുജിതയേയും ഭർത്താവ് സതീഷിനെയും പ്രതി ചേർത്ത് വധശ്രമക്കേസ് റെജിസ്ട്രർ ചെയ്തു . തുടർന്ന് സുജിതയും സതീഷനും ഒളിവിൽ പോയി .ഒളിവിൽ കഴിഞ്ഞു വരവേ സുജിതയെ വെഞ്ഞാറമൂട് നിന്നും കടയ്ക്കൽ SHO പ്രവീണിന്റെനേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
സതീഷ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.
സുജിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു