12.03.2024 തീയതി വൈകിട്ട്
ആറുമണിയോടെയാണ്
സംഭവം നടന്നത്.
മാങ്കോട് വില്ലേജിൽ ചിതറ
കോത്തല എന്ന സ്ഥലത്ത് റഹ്മത്ത് മനസ്സിൽ
ഫിറോസ് ഖാൻ മകൻ 28 വയസ്സുള്ള
മുഹമ്മദ് റാഫിയെയാണ് പ്രതികൾ
വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
12.03.2024 തീയതി വൈകിട്ട്
ആറു മണിക്ക്
മുഹമ്മദ് റാഫി തൻറെ ഉടമസ്ഥതയിലുള്ള
ജെസിബി ചിതറ പമ്പിൽ പാർക്ക് ചെയ്തിരുന്നു.തുടർന്ന് മുഹമ്മദ് റാഫി യോട്
വൈരാഗ്യത്തിൽ തുടരുന്ന
പ്രതി ജിൻഷാദിന്റെ
ഉടമസ്ഥതയിലുള്ള
ജെസിബി അതിനു മുന്നിലായി കൊണ്ടു പാർക്ക് ചെയ്തു.
ജിൻഷാദിന്റെ ജെ സി ബി യിലെ ജോലിക്കാരായ
വിഗ്നേഷ്, അഖിൽ കൃഷ്ണൻ, അമൽ കൃഷ്ണ എന്നിവർ വാഹനം പാർക്ക് ചെയ്തതിനുശേഷം മുഹമ്മദ് റാഫിയുടെ ജെസിബി കുത്തി തുറക്കുവാൻ ശ്രമിച്ചു. ഇത് കണ്ട്
മുഹമ്മദ് റാഫി ഓടിവന്ന് അവരെ തടയുകയും ഇതിനെ തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് മുഹമ്മദ് റാഫി യോട്
അടി പിടി കൂടുകയും ചെയ്തു.ഈ സമയം
അഖിൽ കൃഷ്ണ
ജെസിബിയുടെ ഉടമസ്ഥനായ ജിൻഷാദിനെ കാര്യങ്ങൾ ഫോണിൽ വിളിച്ച് അറിയിക്കുകയും
ജിൻഷാദ് ഒരു ബൈക്കിൽ രാത്രി
എട്ടുമണിയോടെ
പമ്പിൽ എത്തുകയും
തൻറെ കൈവശം ഒളിച്ചു വച്ചിരുന്ന
വാളുകൊണ്ട്
മുഹമ്മദ് റാഫി ആഞ്ഞു വെട്ടുകയുമായിരുന്നു. കഴുത്തിനു തൊട്ടു മുകളിലായി
വെട്ടു കൊണ്ട റാഫി
നിലത്ത് വീഴുകയും
നാട്ടുകാർ ഓടിക്കൂടി
അടിയന്തര ചികിത്സയ്ക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രതികളെല്ലാം ഒളിവിൽ പോയി.
ഈ സംഭവത്തിന്
ചിതറ പോലീസ്
കൊലപാതക ശ്രമത്തിന് കേസെടുത്തു.
തുടർന്ന്
പോലീസ് നടത്തിയ അന്വേഷണത്തിൽ
15.03.24 തീയതി
പുലർച്ചെ ഈ കേസിലെ പ്രതിയായ വിഗ്നേഷ് നെ കടക്കൽ നിന്നും അറസ്റ്റ് ചെയ്തു
.
പ്രതികളായ
ജിംഷാദ്, അഖിൽ കൃഷ്ണയും മധുര, ഊട്ടി,കന്യാകുമാരി തിരുനെൽവേലി എന്നീ സ്ഥലങ്ങളിൽ
ഒളിവിൽ താമസിക്കുകയും
ഇന്നലെ തെങ്കാശിയിലെ ഒരു ലോഡ്ജിൽ നിന്നും
ജിൻഷാദ് നെയും അഖിൽ കൃഷ്ണയെയും ചിതറ പോലീസ് അറസ്റ്റ് ചെയ്തു.
അമൽ കൃഷ്ണ ഇപ്പോഴും ഒളിവിലാണ്.
ജിൻഷാദ് വെട്ടാൻ ഉപയോഗിച്ച വാൾ
കടക്കൽ ആലും മുക്കിൽ ഉള്ള
പാലത്തിനടിയിലെ
തോട്ടിൽ നിന്നും
പോലീസ് കണ്ടെത്തി. തുടർന്ന്
പ്രതികളെ സ്ഥലത്തെത്തിച്ചു
തെളിവെടുപ്പ് നടത്തി. ജെസിബി ഓപ്പറേറ്റർമാർ തമ്മിലുള്ള കുടിപ്പകയാണ്
ഈ സംഭവത്തിന് പ്രധാന കാരണം.
ചിതറ സി ഐ
പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്
കേസന്വേഷണം നടക്കുന്നത്.
അറസ്റ്റിലായ പ്രതികളെ
കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്ത് പി എസ് ഐ സുധീഷ്
എസ് ഐ രശ്മി സി പി ഓ മാരായ സനൽ,ശ്യാം, ഫൈസൽ,ഗിരീഷ്,
വിശാഖ്,രൂപേഷ്
എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികൾ
1) ചിതറ വില്ലേജിൽ പേഴും മൂട് എന്ന സ്ഥലത്തു ജിൻഷാദ് മൻസിലിൽ നാസർ 27 വയസുള്ള ജിൻഷാദ്
2) ചിതറ വില്ലേജിൽ ഐരക്കുഴി എന്ന സ്ഥലത്തു അമൽ സദനത്തിൽ ബിജു മകൻ 20 വയസുള്ള അഖിൽ കൃഷ്ണ
3) ചിതറ വില്ലേജിൽ വേങ്കോട് എന്നാ സ്ഥലത്തു വിഘനേഷ് ഭവനിൽ വിനോദ് കുമാർ മകൻ 18 വയസുള്ള വിഗ്നേഷ്