ചിതറയിൽ 22 വയസ്സുകാരിയായ റെയിൽവേയിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചിതറ വട്ടകരിക്കം കൽപ്പറ്റ ചിത്തിരയിൽ ബിനുകുട്ടന്റെയും ധന്യയുടെയും മകൾ അഷ്ട്ടമിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തമ്പാനൂർ റെയിൽവേയിൽ ട്രാഫ്സ്മാൻ സിവിൽ തസ്തികയിൽ താൽക്കാലിക ജോലി ചെയ്തു വരികയായിരുന്നു തൂങ്ങിമരിച്ച അഷ്ടമി.
ഇന്നലെ രാത്രി 10 മണിയോടുകൂടി വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഇന്നലെ ആറ്റുകാലിലെ പൊങ്കാലക്കും അഷ്ടമിക്കും പോയിരുന്നു. പിതാവ് ബിനുക്കുട്ടൻ വിദേശത്താണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.
ചിതറയിൽ 22 വയസ്സുകാരിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
Subscribe
Login
0 Comments
Oldest


