fbpx

മാതൃകയായി ഗ്രാമദീപം ഗ്രന്ഥശാല & വായനശാല വനിത വേദി വനിത ദിനം ആഘോഷിച്ചു

മാർച്ച് 8 ലോക വനിത ദിനത്തോട് അനുബന്ധിച്ച് ഗ്രാമദീപം ഗ്രന്ഥശാല & വായനശാല വനിത വേദി കണ്ണൻകോട്  വനിത ദിനം ആഘോഷിച്ചു . യോഗത്തിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി കെ ഉഷ ( ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ) സംസാരിച്ചു.

പ്രദേശത്തുള്ള മുത്തശ്ശിമാരെ ആധരിക്കൽ കർമ്മം ശ്രീമതി . രജിത ചിതറ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) നിർവ്വഹിച്ചു . യുവ കവയത്രി ദീപ്തി സജിനെ വാർഡ് മെമ്പർ രാജീവ് കൂരാപ്പള്ളി ആദരിച്ചു.

വനിത ശാക്തികരണ സന്ദേശം ചിതറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രശ്മി . ആർ .എസ് ദീപ്തി സജിൻ എന്നിവർ നല്കി പ്രദേശത്തുള്ള കുട്ടികൾ അവതരിപ്പിച്ച കലാ കായിക പരിപാടികളും വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയുടെ മാറ്റ് കൂട്ടി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x