തുടയന്നൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്നു.
തുടയന്നൂർ: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 50 ഓളം പേർ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഐ, നേരിന്റെയും നന്മയുടെയും പക്ഷത്തുനിന്നാണ് സിപി പ്രവർത്തിക്കുന്നത്, ജനകീയ പക്ഷത്തുനിന്ന് നേരിന്റെ പാതയിലൂടെ സഞ്ചരിക്കുന്നതിനാണ് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് പുതുതായി പാർട്ടിയിൽ അംഗത്വം എടുത്തവർ പറഞ്ഞു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം എസ് ബുഹാരി രക്തഹാരം അണിയിച്ച് പുതിയ പ്രവർത്തകരെ സ്വീകരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ :കെ അനിൽകുമാർ അധ്യക്ഷനായിരുന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം ടി എസ് നിതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാൽ സുരേഷ്, കെ ശശികുമാർ, ജി ദേവരാജൻ പിള്ള, കരുണാകരൻ പിള്ള, കൃഷ്ണ വിശാഖ്, പ്രതീഷ് വി പി, ഡോ ജിതിൻ ടി നായർ, ബീന എന്നിവർ സംസാരിച്ചു.


