നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെ ആഭിമുഖ്യത്തിൽ അരിപ്പ യു. പി.എസിൽ വച്ച് കുട്ടികൾക്കായി ഗ്ലാസ് പെയിൻ്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. ജനുവരി 16 ചൊവ്വ രാവിലെ 10 മണി മുതൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അരിപ്പ യു.പി.എസ് ഹെഡ്മിസ്ട്രസ് മിനി.ആർ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് റീന ഷാജഹാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എൻ സി ഡി സി പി.ആർ. ഒ കോഡിനേറ്റർ അൽ അമീന.എ,എൻ സി ഡി സി പി ആർ ഒ അൻസ.ബി.ഖാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അരിപ്പ യു.പി.എസ് ടീച്ചർ സോണിയ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാരി.ജി.എസ് നന്ദി പ്രസംഗം നടത്തി.
ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകി.
ക്ലാസിൽ പങ്കെടുത്തവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജന്യമായി നൽകുകയും അവർ ചെയ്ത ചിത്രങ്ങൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു.
ഇത്തരം സൗജന്യ ക്ലാസുകൾ നിങ്ങളുടെ സ്ഥാപനത്തിൽ നടത്താൻ വിളിക്കുക: Ph. 92880 26158
