വീട്ടിലേക്ക് പോകാനുള്ള നടപ്പാത കെട്ടി അടച്ചത് വിവാദത്തിൽ

ചിതറ :കൊല്ലം ചിതറയിൽ  വീട്ടിലേക്ക് പോകാനുള്ള വഴി കമ്പി വേലി ഉപയോഗിച്ച് കെട്ടി അടച്ചതായി പരാതി .
       ഗൗരി സദനത്തിൽ രാജന്റെ ഉൾപ്പെടെ വീട്ടിലേക്ക് പോകാനുള്ള നടപ്പാതയാണ്  സ്വകാര്യ വ്യക്തികൾ കമ്പി വേലി ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചത് . കൊട്ടാരക്കര തഹസിൽദാർ , ചിതറ പോലീസ് ഉൾപ്പെടെ ഈ പ്രശ്‌നത്തിൽ , വഴി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പറഞ്ഞു പോകുന്നതിന് പിന്നാലെ വഴി വീണ്ടും അടയ്ക്കുന്ന സമീപനമാണ് പലപ്രാവശ്യം . പരാതിക്കാർ ഇതിനെതിരെ പരാതിയുമായി മുന്നോട്ട് പോയതിന്റെ വൈരാഗ്യത്തിൽ.  പരാതികർക്കെതിരെ  പീഡനം പോലുള്ള വ്യാജ പരാതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യമാണ് എതിർ പക്ഷത്തുള്ളവർ കൈക്കൊള്ളുന്നത്.

പരാതിക്കാരുടെ വീട്ടിക്ക് കയാറുള്ള വഴി കമ്പി വേലി ഉപയോഗിച്ച് കെട്ടി അടച്ചിരിക്കുന്നു

അസ്പൃഷ്യ ജനതയെ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതും എതിർ ഭാഗത്തുള്ളവരുടെ സമീപനമാണെന്ന് . പരാതിക്കാർ ചുവട് ന്യൂസിനോട് പറയുന്നു .

രേഖകളിൽ കൃത്യമായി പറയുന്നുണ്ട്  പരാതിക്കാരുടെ വീട്ടിലേക്ക് പോകാൻ കൃത്യമായി വഴിയുണ്ട് . ആ വഴിയാണ് കെട്ടി അടച്ചു ക്രൂരത കാണിക്കുന്നത് .

ഈ വഴി തർക്കത്തിന്റെ പേരിൽ എതിർ ഭാഗം പരാതിക്കാരുടെ വീട്ടിൽ അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കുകയും ചെയ്തിരുന്നു .

1
2 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Baby
Baby
2 years ago

enthu janangal anu

error: Content is protected !!
1
0
Would love your thoughts, please comment.x
()
x