പോയ വർഷത്തെ പൊൻ വസന്തത്തിന്റെ തുടർച്ചയായി ചിതറ എസ് എൻ എച്ച് എസ് എസ് ൽ ‘ഓണത്തിന് ഒരു മുറം പൂക്കൾ’ എന്ന പദ്ധതി, ബഹു. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ്, എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആയിരത്തോളം ചെണ്ടു മല്ലി തൈകൾ നട്ട് നാടിനാകെ മാതൃകയാവുകയാണ് ഈ വിദ്യാലയം. എസ് എൻ ഡി പി യോഗം കൗൺസിലർ ശ്രീ പച്ചയിൽ സന്ദീപ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബീന വി എസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പി, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസീദ് എസ് വി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ പ്രിജി ഗോപിനാഥ്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പൂജ ഷാൻകുമാർ എന്നിവർ നേതൃത്വം നൽകി.



