ചക്കമല: എൽ പി.എസ് ചക്ക മലയുടെ 46-ാം വാർഷികാഘോഷം ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പി.ടി എ പ്രസിഡൻ്റ് സോണി അദ്ധ്യക്ഷനായി.പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു.
ടോയ് ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ / നിർവ്വഹിച്ചു.കലാസന്ധ്യയുടെ ഉദ്ഘാടനം ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അബ്ദുൾ ഹമീദ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.എസ് ഷീന സ്മരണിക പ്രകാശിപ്പിച്ചു.
വികസന കാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാർ ഷിബുവും വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അമ്മൂട്ടി മോഹനനും ചേർന്ന് സപ്ലിമെൻ്റ് പ്രകാശനം നടത്തി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപിക ജയകുമാരിയ്ക്ക് യാത്രയയപ്പ് നൽകി വിവിധ വിഷയങ്ങളിൽ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
അധ്യാപികമാരായ ശ്യാമ ,അഞ്ജലി,SMC വൈസ് ചെയർമാൻ സുലൈമാൻ MPTAപ്രസിഡൻറ് ആതിരഎന്നിവർ ആശംസ അറിയിച്ചു. അധ്യാപിക ലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.