fbpx

അരിക്കൊമ്പൻ   ഒരു കാട്ടാന…. ചിലത് പറയാനുണ്ട്.

തന്റെ വാസസ്ഥലത്തുനിന്ന് അവനെ ബലം പ്രയോഗിച്ചു മാറ്റിനടുവാൻ  ഭരണകൂടം തീരുമാനിച്ചപ്പോൾ മുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു കാട്ടാനയാണ്  അരികൊമ്പൻ.
അവനെ ആഘോഷങ്ങളോടെ തമിഴ് നാട് അതിർത്തിയിലേക്ക് പറിച്ചു മാറ്റിയ സമൂഹത്തോട്  ആനപ്രേമി അല്ലാത്ത എനിക്ക് ചിലത് ചോദിക്കാനുണ്ട്?…

അവൻ അവന്റെ വാസസ്ഥലത്ത് അവനിഷ്ടപ്പെട്ടത് പോലെ ജീവിച്ചതല്ലേ ?

അവിടേക്ക് കടന്ന് ചെന്ന നമ്മൾ മനുഷ്യരല്ലേ തെറ്റ്.

” കാടുകളും പുഴകളും മഴകളും ആസ്വദിച്ച് അവനും അവന്റെ കൂട്ടരും ഒരുമിച്ചു
നടന്ന അവന്റെ സുന്ദര നിമിഷത്തേക്ക് വലിഞ്ഞു കേറി ചെന്നിട്ട്
കാട്ടാനകൾ മനുഷ്യരെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന് പറയുന്നതിലെ അടിസ്ഥാനം എന്താണ് “

ആദ്യം  ഭരണകൂടം പാവപ്പെട്ട ഒരു കൂട്ടം മനുഷ്യരോട് കാണിച്ച ക്രൂരത സമൂഹം മനസിലാക്കണം.

അടിസ്ഥാന വർഗ്ഗത്തിൽപ്പെട്ട പാവങ്ങളെ  നിങ്ങളാണ് ഭൂമി കൊടുത്തു അവിടേക്ക് എത്തിച്ചത്.

ആ അടിസ്ഥാന വർഗ്ഗക്കാർ  മാത്രമേ കാട്ടാനയുടെ അക്രമത്തിൽ മരണപ്പെടുന്നുള്ളൂ.
ഇന്നും നാട്ടിൽ പിടിച്ചടക്കി വച്ചിരിക്കുന്ന അനേകം ഭൂമിയുണ്ട് .അവിടെയൊന്നും അവർക്ക് വസിക്കാൻ സാധ്യമല്ല എന്നുള്ള കണ്ടെത്തലാണോ , വനമേഖലയിലേക്ക് ഭരണകൂടം അടിസ്ഥാന വർഗ്ഗക്കാരെ തള്ളി വിടുന്നത് .

നടന്ന് നടന്ന്  അവൻ അവന്റെ കൂട്ടാളികളെ തേടി, അവന്റെ ഭൂമിയെ തേടി    ഉറപ്പായും തിരികെ അവന്റിടത്ത് തന്നെയെത്തും .
അല്ലെങ്കിൽ  ഞാനടക്കം വരുന്ന മനുഷ്യ വർഗം അവനെ കീഴ്പ്പെടുത്തണം.

കീഴ്പെടുത്തി  അവന്റെ കാലുകളിൽ വലിയ വൃണങ്ങളുണ്ടാക്കി  മുനയുള്ള ഒരു തോട്ടിയിൽ  അവനെ ഭയപ്പെടുത്തി നിർത്തണം.

എന്നിട്ട് ഭ്രാന്തൻ മാരായ മനുഷ്യരെ നിങ്ങൾ….

ഒരു നെറ്റിപ്പട്ടം തലയിൽ ചാർത്തണം,
അവന്റെ മുകളിൽ കയറി ഒരു വെങ്കല പ്രതിമയെ കുട ചൂടി നിർത്തണം ,
ചെവി പൊട്ടും പോലെ ശബ്ദങ്ങൾ ഉണ്ടാക്കണം,
ഭൂമി കുലുങ്ങും പോലെ  പടക്കങ്ങൾ പൊട്ടിക്കണം ,

ഒരു ബിജിഎം കൂടി ആയി കഴിഞ്ഞാൽ ആന പ്രേമി എന്നുപറയുന്ന
വിവരം കെട്ടവരുടെ അരുമ ആനയായി അവൻ മാറും.

അവൻ അവനല്ലാതെ മരിച്ചു വീഴും വരെ ജീവിക്കും.

ചലനമറ്റനേരമവൻ  സ്വാതന്ത്രനാകും.

അതുവരെ ആന  പ്രേമിയെന്ന  ഭ്രാന്തന്മാരുടെ ആഘോഷമായവൻ  പീഢിപ്പിക്കപ്പെട്ടുകൊണ്ടേ  ഇരിക്കും……

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x