വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “മണിക്കിലുക്കം” അങ്കണവാടി കലോത്സവം 2023 നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. R M രജിതയുടെ ആധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി N S ഷീന സ്വാഗതം ആശംസിച്ചു.

പ്രശസ്ത മജീഷ്യൻ ശ്രീ. ഷാജു കടയ്ക്കൽ ജാല വിദ്യകൾ അവതരിപ്പിച്ചുകൊണ്ട് കുട്ടികളെയും രക്ഷകർത്താക്കളേയും അഭിസംബോധന ചെയ്ത് സംസാരിച്ചു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ, ICDS സൂപ്പർവൈസർ ശ്രീമതി ലേഖ, ജനപ്രധിനിധികളായ ശ്രീ. ഷിബു, ശ്രീ. അൻസർ തലവരമ്പ്, ശ്രീ. അരുൺ, ശ്രീമതി സിന്ധു വട്ടമുറ്റം, ശ്രീമതി സിന്ധു പുതുശ്ശേരി, മിനി ഹരികുമാർ, സന്തോഷ് മടത്തറ, ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,CDS ചെയർപേഴ്സൻ, അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കലാ ആസ്വാദകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ചിതറ പഞ്ചായത്തിലെ വിവിധ അംഗണവാടികളിലെ ടീച്ചർമാരും, വർക്കർമാരും, രക്ഷകർത്താക്കളും അംഗണവാടി കലോത്സവനടത്തിപ്പിനായി സ്വരൂപ്പിച്ച തുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
തുടർന്ന് കുട്ടികളുടെ വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു.വിഭവ സ്മൃദ്ധമായ ഭക്ഷണങ്ങൾ ആണ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ചിതറ ഗ്രാമ പഞ്ചായത്ത് ഒരുക്കിയത്.പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു


