അഞ്ചൽ നെട്ടയത്താണ് സംഭവം . അങ്കണവാടി കുട്ടികൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന നേരം തൊട്ടടുത്തിരുന്ന കുട്ടിയുടെ കൈയ്യിൽ, ദേഹോപദ്രവം ഏറ്റ കുട്ടിയുടെ കൈ തട്ടുകയും കയ്യിലിരുന്ന സ്പൂൺ കുട്ടിയുടെ ചുണ്ടിൽ തട്ടി കുട്ടി കരയുകയും ചെയ്തു.
അങ്കണവാടിയുടെ അടുത്ത് താമസിച്ചു വന്നിരുന്ന കരഞ്ഞ കുട്ടിയുടെ അച്ഛമ്മ എത്തി കൈയ്യിൽ തട്ടിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
“എന്റെ കുട്ടിക്ക് വേദനിച്ചില്ലേ നിനക്കും നോവണം” എന്ന് പറഞ്ഞായിരുന്നു ഉപദ്രവം , ചുണ്ടിൽ സ്പൂൺ തട്ടിയ കുട്ടിയുടെ മാതാ പിതാക്കൾ വിദേശത്താണ് .
കുട്ടിയുടെ അച്ഛമ്മയുടെ കൂടെയാണ് കുട്ടി താമസിക്കുന്നത്.
ദേഹോപദ്രവം ഏറ്റ കുട്ടിക്ക് നാല് വയസ്സാണ്.
ഉപദ്രവം ഏറ്റ കുട്ടിയുടെ അമ്മ അഞ്ചൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . അങ്കണവാടിയിൽ സ്റ്റാഫുകൾ ഉള്ളപ്പോൾ പുറത്ത് നിന്ന് മറ്റൊരാൾ കയറി കുട്ടികളെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.
നിയമ നടപടിയുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും എന്നും കൂട്ടിച്ചേർത്തു.