മനുഷ്യാ വന്യാ ജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി വന്യാ ജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായി നടത്തി വരുന്ന വിത്തൂട്ട് പദ്ധതി അഞ്ചൽ റേൻജ് ഫോറെസ്റ്റ് ഏഴംകുളം സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലുവെട്ടാംക്കുഴി വനമേഖലയിൽ വെച്ച് കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ഷീജറാഫി നിർവഹിച്ചു, ചടങ്ങിൽ ഏഴംകുളം ഡെപ്യൂട്ടി റേൻജ് ഫോറെസ്റ്റ് ഓഫീസർ കെ.അനിൽകുമാർ അധ്യക്ഷതവഹിച്ചു.
തുടർന്ന് അഞ്ചൽ റേൻജ് ഫോറെസ്റ്റ് ഓഫീസർ ദിവ്യാ, സ്കൂൾ ഹെഡ്‌മിസ്ട്രെസ് ബീന, അധ്യാപകരായ ധന്യാ കൃഷ്ണൻ, രാജീവ് ,ഏഴംകുളം സ്റ്റേഷൻ ഫോറെസ്റ്റ് ഓഫീസർ നൗഷാദ്, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ രമ്യാ ജെ. എസ്, നിവ രമണൻ, റിസർവ് ഫോറെസ്റ്റ് വാച്ചർ അഭയ്, ഫോറെസ്റ്റ് വാച്ചർ ബാഹുലേയൻ എന്നിവർ വിത്തൂട്ട് പദ്ധതിയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചു കുട്ടികൾക്ക് പകർന്നു നൽകി