മഴകെടുതിയിൽ അഞ്ചുതെങ്ങു പഞ്ചായത്തിന്റ വിവിത ഭാഗങ്ങൾ വെള്ളകെട്ടുകൾ റോഡിന്റെ പലഭാഗങ്ങളിൽ വെള്ളകെട്ടുകൾ..
ചില വീടുകളിൽ വെള്ളം കയറുകയും ഇടിയുന്ന അവസ്ഥയും നേരിടുന്നു..
പണ്ടൊക്കെ മഴകാലത്തു വെള്ളം ഒഴുകി പോകാനുള്ള ഓടകളും മറ്റ് സംമ്പിധാനങ്ങളും ഉണ്ടായിരുന്നു.. ഇപ്പോൾ മിക്ക ഓടകളും അതിനോട് ചേർന്നുള്ള പുരയിടക്കാർ കെട്ടിയടക്കുകയും അതിനാൽ വെള്ളം ഒഴുകി കായലിൽ ചേരാൻ കഴിയാത്ത അവസ്ഥയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുകയും പിന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭപെടുകയും ചെയ്യുന്ന അവസ്ഥകളും ഒരു ദിവസം നീണ്ടു നിൽക്കുന്ന ഒരു മഴ പെയ്താൽ പോലും ഓരോ വീടുകൾക്ക് ചുറ്റും വെള്ളം കയറുന്ന അവസ്ഥയുമാണ് നിലവിൽ ഉള്ളത്..
പ്രധാന പ്രശ്നം റോഡ് സൈഡിലുള്ള ചില വീട്ടുകാർ ഓടകൾ അടച്ചതാണ്കാരണം.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം
Reporter : – Minil Kumar