തിരുവനന്തപുരം പൂന്തുറക്കാരൻ സജി എന്നറിയപ്പെടുന്ന 57 വയസ്സുള്ള സജീവിനെയാണ് പത്തനാപുരംപിറവന്തുർ പടയണിപ്പാറയിൽ നിന്നും പോലീസ് പിടികൂടിയത്.
1997 അഞ്ചൽ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു വാടകയ്ക്ക് താമസിചുവന്ന സജീവ് തൊട്ടടുത്തു താമസിച്ചിരുന്ന രാധാകൃഷ്ണന്റെ പക്കൽ നിന്നും ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓട്ടോറിക്ഷയുമായി മുങ്ങുകയായിരുന്നു.
പോലീസ് കേസെടുത്തതറിഞ്ഞ സജീവ് ഓട്ടോറിക്ഷവില്പന നടത്തി ബോംബെയിലേക്ക് രക്ഷപ്പെട്ടു.
പോലീസ് കേസെടുത്തു പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് പുനലൂർ ഫസ്റ്റ് ക്ലാസ് മസ്ജിസ്ട്രറ്റ് കോടതി സജീവിനെ 2020ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഏഴു വർഷത്തോളം ബോംബെയിൽ താമസിച്ചു വന്ന സജീവ് തിരികെയെത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിൽ മാറി മാറി താമസിച്ചുവന്നു.ഇതിനിടയിൽ പത്തനാപുരം പിറവന്തൂർ പടയണിപ്പാറയിൽ സജീവിന്റെ ബന്ധുവിന്റെ വസ്തുവിൽ വീട് വെച്ച് ഒളിവിൽ താമസിചുവരുകയായിരുന്നു സജീവ്
കഴിഞ്ഞ ദിവസം അഞ്ചൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ ISHO സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വള്ഞ്ഞു സജീവിനെ പിടികൂടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ന്യൂസ് ചുവട്. in അഞ്ചൽ