fbpx

കല്ലറയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കല്ലറ മുതുവിള മുളമുക്ക് കോടാം പ്ലാച്ചി കുഴിയിൽ വീട്ടിൽ
കൃഷ്ണൻ ആചാരി (63), ഭാര്യ വസന്തകുമാരി (58) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 8.30 യോടെ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.

കൃഷ്ണൻ ആചാരിയെ വിട്ടിന് പുറത്തെ ശുചി മുറിയിലും, വസന്തയെ കുളിമുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മകൻ സജിയ്ക്കൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം സജി ഭാര്യയുമൊത്ത് വട്ടപ്പാറയിലുള്ള ഭാര്യാമാതാവിൻ്റെ വീട്ടിൽ പോയിരുന്നു.

മകൾ ശ്രീജ ആയൂരുള്ള ഭർത്തൃ വീട്ടിലാണ് താമസം.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 8 മണിക്ക്
മകൻ സജി പിതാവിനെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അയൽ വാസികളെ വിവരം അറിയിച്ചു.

തുടർന്ന് അവർ നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

വാർദ്ധ്യക്യ സഹജമായ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നവരാണ് ഇരുവരും.

പരസ്പരം ഏറെ സ്നേഹിച്ച് ജീവിച്ചിരുന്ന ദമ്പതിമാരായിരുന്നുഇവർ.

മരണവും ഒരുമിച്ച് ആകണമെന്ന് ആഗ്രഹിയ്ക്കുകയും അക്കാര്യം തമാശ രൂപേണ വേണ്ടപ്പെട്ടവരോട് പറയുകയും ചെയ്തിരുന്നതായി അയൽ വാസികൾ പറയുന്നു.

എന്നാൽ തമാശ എന്ന് കരുതി ആരും ഇത് കാര്യമായി എടുത്തിരുന്നില്ല.
ഇതിനിടയിലാണ് ഇരുവരും ഒരുമിച്ച് ജീവിതത്തോടും വിട പറഞ്ഞത്.

പാങ്ങോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x