ഭർതൃവീട്ടു കാരുടെ പീഡനത്തെ തുടർന്ന് തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഷഹന ജീവനൊടുക്കിയെന്ന കേസുമായി ബന്ധപ്പെട്ട് കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ(സി പിഒ) നവാസിനെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതികളായ ഭർത്യവീട്ടുകാർക്ക് പൊലീസിൻ്റെ നീക്കങ്ങൾ നവാസ് ചോർത്തിയെന്ന് സ്പെഷൽ ബ്രാഞ്ചി ൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവരങ്ങൾ ചോർത്തിക്കിട്ടിയതോടെ പ്രതികൾ സംസ്ഥാനം വിട്ടു. മരിച്ച ഷഹനയുടെ ഭർത്താവിന്റെ ബന്ധുവാണ് നവാസ്.
സംഭവത്തിൽ ഫോർട്ട് അസി.കമ്മിഷണറാണ് നവാസി നെതിരെ നടപടിയെടുക്കണമെ ന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. കൊല്ലം റൂറലിൻ്റെ പരിധി യിൽ വരുന്നതിനാൽ ഇതിൻമേൽ റേഞ്ച് ഡിഐജിയോ, ദക്ഷിണ മേഖല ഐജിയോ ആയിരിക്കും തുടർനടപടി സ്വീകരിക്കുക.
സ്ത്രീധന പീഡനത്തെത്തുടർന്നാണ് ഷഹന ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മൂന്നു വർഷം മുൻപ് 75 പവൻ സ്വർണം സ്ത്രീധന മായി നൽകിയാണ് ഷഹനയെ നൗഫലിന് വിവാഹം കഴിച്ചു നൽകിയത്.
മൂന്നു മാസം മുൻപ് ഭർത്യമാതാവ് ശാരീരികമായി ഉപദ്രവിച്ചതിനെത്തുടർന്ന് ഷഹന രണ്ടു വയസ്സുള്ള കുഞ്ഞുമായി സ്വന്തം വീട്ടിൽ എത്തി താമസം തുടങ്ങി. ഭർതൃസഹോദരൻ്റെ കുഞ്ഞിൻ്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ ഷഹ്‌നയെയും കുഞ്ഞിനെയും കൊണ്ടു പോകാൻ നൗഫൽ എത്തി. എന്നാൽ പോകാൻ ഷഹന വിസമ്മതിച്ചു. കുഞ്ഞിനെ ബലം പ്രയോഗിച്ച് നൗഫൽ കൊണ്ടുപോയി. തുടർന്നാ യിരുന്നു ഷഹന വീട്ടിനുള്ളിൽ ജീവനൊടുക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു സംഭവം.
ഷഹനയുടെ മരണത്തെത്തുർന്ന് നൗഫലിനെയും മറ്റു ബന്ധുക്കളെയും തിരുവല്ലം പൊലീസ് പ്രതിചേർത്തു. തുടർന്ന് ഇവർ കാട്ടാക്കടയിലെ വീട്ടിൽ നിന്ന് കടയ്ക്കലിലേക്ക് കടന്നതായി തിരുവല്ലം പൊലീസ് കണ്ടെത്തി. കടയ്ക്കൽ സ്‌റ്റേഷനുമായി ബന്ധപ്പെട്ട തിരുവല്ലം പൊലീസ്, പ്രതികളുടെ ലൊക്കേഷൻ ഷെയർ ചെയ്യുകയും പ്രതികളെ നിരീക്ഷിക്കണമെന്നും നിർദേശിച്ചു. എന്നാൽ, ഇതേ സ്‌റ്റേഷനിലെ റൈറ്ററായ നവാസ് ഇതു പ്രതികൾക്ക് ചോർത്തി നൽകിയതോടെയാണ് ഇവർ സംസ്ഥാനം വിട്ടതെന്നാണ് ആരോപണം.
നവാസിൻ്റെ മൊബൈൽ ഫോണിലെ വിശദാംശങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് ഫോർട്ട് അസി.കമ്മിഷണർ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്



