തിരുവനന്തപുരം ചെങ്കോട്ട സംസ്ഥാനപാതയിൽ കുളത്തൂപ്പുഴ നെടുവണ്ണൂർക്കടവിൽ ഇന്ന് വൈകിട്ടോടെ മഴയോടൊപ്പം വീശിയ കാറ്റിൽ കൂറ്റൻ മരം ഒടിഞ്ഞു വൈദ്യുതി ലൈനിന്റെ മുകളിൽ വീഴുകയും തുടർന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു പാതയിൽ ക്കൂടി റിഹാബ്ലിയേഷൻ പ്ലാന്റേഷൻ തൊഴിലാളികളുടെ മക്കളുമായി പോയ സ്കൂൾ ബസിനു മുകളിലേക്ക് പതിച്ച് അപകടം ഉണ്ടായി. അപകട സമയത്ത് നിറയെ കുട്ടികൾ ബസിൽ ഉണ്ടായിരുന്നു.

ഭാഗ്യം കൊണ്ടാണ് ആർക്കും പരിക്ക് പറ്റാത്തത്. കഴിഞ്ഞ വർഷം ഈ ഭാഗത്തു വെച്ചാണ് ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടത്. കുളത്തുപ്പുഴ മുതൽ തെന്മല വരെ റോഡിനു ഇരുവശവും ഏതു സമയത്തും കടപ്പുഴകിവീഴാൻ സാധ്യതയുള്ള ധാരാളം മരങ്ങൾ ഉണ്ട്. അധികൃതർ അടിയന്തിരമായി മരങ്ങൾ മുറിച്ചു മാറ്റണം എന്നാണ് ജനങ്ങളുടെ ആവശ്യം.