ചിതറ കല്ലുവെട്ടാംകുഴി സ്വദേശി ശശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതൽ ശശിയെ കാണാൻ ഇല്ലായിരുന്നു . വീട്ടുകാർ അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരികയാണ് നാട്ടുകാർ കിണറ്റിൽ വീണ് മരിച്ച നിലയിൽ ശശി(67)നെയാണ് കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിലാണ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ശശിയുടെ അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ ആണ് മരിച്ചു കിടന്നത്. വീട്ടുകാർ കിണറ്റിൽ നിന്ന് വെള്ളം കോരൻ എത്തിയപ്പോൾ ആണ് ബോഡി ആദ്യം കണ്ടത്
ഉടൻ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ പോലീസും കടയ്ക്കൽ ഫയർഫോഴ്‌സും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു
ന്യൂസ് ചുവട്.in ചിതറ

