കടയ്ക്കലിൽ കിണറ്റിൽ അകപെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു.
അരി നിരത്തിൻ പാറ അശ്വതിയിൽ അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരണപ്പെട്ടത്.
നാലരമണിയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു ഇദ്ദേഹം.
കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശയായ ഉണ്ണി കൃഷ്ണകുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
കിണറ്റിൽ അകപ്പെട്ട ആടിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല.