ചടയമംഗലത്ത് മുൻ വൈരാഗ്യം മൂലം 41 കാരനെ കുത്തി പരിക്കേൽപ്പിച്ച ജാഫർ 54 ആണ് പോലീസ് പിടിയിലായത്.
കോട്ടക്കൽ കുറുമ്പകോണത്ത് വീട്ടിൽ അലവുദ്ധീനാണ് പരിക്കേറ്റത്.
മാർച്ച് നാലിന് ചടയമംഗലം വട്ടത്രമരയിൽ കടയിൽ സാധനം വാങ്ങാൻ നിന്ന അലവുദ്ധീനെ പഴക്കുല കണ്ടിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. മൂക്കിന്റെ പാലവും ഇടിച്ചു തകർത്തു.
അലവുദ്ധീന്റെ പരാതിയിൽ കേസ് എടുത്ത പോലീസ് ജാഫറിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ചടയമംഗലം സി ഐയുടെ നേതൃത്വത്തിൽ കേസ് എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു