2016 ൽ കുളത്തുപ്പുഴ കണ്ഠൻചിറയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ജോയിയേയും മതവിനെയുമാണ് വീട് കയറി മർദിച്ചത്.
ഡാലി സ്വദേശിയായ ഇർഷാദ് , സുനിൽകുമാർ എന്നുവരെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കര കോടതിയിൽ പ്രതിക്ക് എതിരെ ജോയ് സാക്ഷി പറഞ്ഞിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതിയുടെ ജേഷ്ഠ സഹോദരൻ ഇർഷാദ് കട്ടിലിൽ കിടന്നു ഉറങ്ങിയിരുന്ന ജോയിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ട് എത്തിയ ജോയിയുടെ മാതാവിനെയും പ്രതി ആക്രമിച്ചു.
ജോയിയുടെ മാതാവിന്റെ പരാതിയിൽ മേൽ കേസെടുത്ത പ്രതികളെ കുളത്തുപ്പുഴ നിന്നും അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു