ദേശീയപാതയിൽ പൊരുന്തമണിലാണ് ഇന്നലെ രാത്രി 10.30 മണിയോടെ ആംബുലൻസും, കാറും തമ്മിൽ കൂട്ടിയിടിച്ചത്.
കൊല്ലം, കടക്കൽ ആശുപത്രിയിൽ നിന്നും ഗുരുത്തരാവസ്ഥയിലായ രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആബുലൻസാണ് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്.
ആംബുലൻസിൽ സഞ്ചരിച്ചിരുന്ന രോഗിയും,ഡ്രൈവർ ഉൾപ്പെടെ നാലു പേരെ പരുക്കുകളോടെ മറ്റ് വാഹനങ്ങലിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിൽ സഞ്ചരിച്ചിരുന്ന കിളിമാനൂർ സ്വദേശിയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം