ചിതറ ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് 12,000 രൂപയുടെ സ്പോർട്സ് കിറ്റ് വാങ്ങി നൽകി 1993 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ
ചിതറ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളിൽ കായിക മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന അനേകം വിദ്യാർത്ഥികളുണ്ട് എന്ന തിരിച്ചറിവിൽ 1993 ലെ SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കായിക ഉപകരണങ്ങൾ വാങ്ങി നൽകി . കൂടുതൽ വിദ്യാർത്ഥികളെ പ്രോത്സാഹനം നൽകുവാനും കായിക മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ ചിതറ എന്ന ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് കഴിവുണ്ടെന്നുമുള്ള തിരിച്ചറിവാണ് തങ്ങൾക്ക് പ്രചോദനമായത് എന്നും പൂർവ്വ വിദ്യാർത്ഥികൾ ചുവട് ന്യൂസിനോട് പറഞ്ഞു.

ചിതറ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ വിദ്യാർത്ഥികൾക്കായി കായിക ഉപകരണങ്ങൾ സ്കൂളിലെക്ക് കൈമാറി.
ഒട്ടനവധി പ്രവർത്തനങ്ങൾ 1993 ലെ SSLC ബാച്ച് സ്കൂളിനായി ചെയ്യുന്നുണ്ട്.